തിരുവല്ല:ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയില്‍ എക്‌സെസ് കമ്മീഷ്ണല്‍ ഋഷിരാജ് സിങ് പങ്കെടുത്തെന്ന രീതിയില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച കേസില്‍ ഒരു ബി.ജെ.പി. പ്രവര്‍ത്തകന്‍കുടി അറസ്റ്റില്‍. കായംകുളം കൃഷ്ണപുരം സ്വദേശി ശിവലാല്‍ ദാമോദരനെയാണ് തിരുവല്ല പൊലിസ് കായംകുളത്ത് വെച്ച് അറസ്റ്റ് ചെയ്തത്.

ALSO READ: ബി.ജെ.പിയുടെ ജയം ഉറപ്പുവരുത്തണം, എന്നാല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാകാം; മധ്യപ്രദേശില്‍ ബി.ജെ.പിയുടെ ജയം ഉറപ്പാക്കണമെന്നാവശ്യപ്പെടുന്ന കളക്ടറുടെ സന്ദേശം പുറത്ത്

ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ ഋഷിരാജ് സിങിന്റെ രൂപസാദൃശ്യമുള്ളയാളുടെ ഫോട്ടോ ഉപയോഗിച്ചായിരുന്നു വ്യാജ പ്രചാരണം. ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ചതിനാണ് കേസ്.

fake-rishiraj-sivalal-1

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഋഷിരാജ് സിങ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ തിരുവല്ല സ്വദേശിയായ ബി.ജെ.പി. പ്രവര്‍ത്തകന്‍ ജയന്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജയന്റെ ഫേസ്ബുക്ക് അക്കൗണ്ടിലെ ചിത്രം ശിവലാല്‍ ഷെയര്‍ ചെയ്തതിനാണ് കേസ്.

കടപ്പാട്: മനോരമ ന്യൂസ്‌