മാസാച്ചൂസറ്റ്‌സ്: ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടനും ബിഗ് ബോസ് റിയാലിറ്റി ഷോ വിജയിയുമായ നടന്‍ സിദ്ധാര്‍ത്ഥ് ശുക്ലയ്ക്ക് ആദരമര്‍പ്പിച്ച് ഡബ്ല്യു. ഡബ്ല്യു. ഇ സൂപ്പര്‍ താരം ജോണ്‍ സീന. തന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സിദ്ധാര്‍ത്ഥിന്റെ ഫോട്ടോ പങ്കുവെച്ചാണ് സീന താരത്തോടുള്ള ആദരവ് വ്യക്തമാക്കിയത്.
ഫോട്ടോ പങ്കുവെച്ചതിന് തൊട്ടു പിന്നാലെ ലോകത്തിന്റെ പല കോണുകളിലും നിന്നുള്ള പ്രതികരണങ്ങളാണ് കമന്റുകളായും ഷെയറുകളായും എത്തുന്നത്. വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍ തുടങ്ങിയ പ്രമുഖരും ഇതിനോട് പ്രതികരിച്ചിട്ടുണ്ട്.
Content Highlights: John Cena pays tribute to Late Actor Sidharth Shukla
