കൊടുങ്ങല്ലൂര്‍: ജയചന്ദ്രന്‍ ചുള്ളിക്കാട് (54) നിര്യാതനായി. കാന്‍സര്‍ രോഗ ബാധിതനായ ജയചന്ദ്രന്‍ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ എട്ടു മണിയോടെയാണ് മരണമടഞ്ഞത്.

പറവൂര്‍ തോന്ന്യകാവ് ക്ഷേത്രത്തിന് സമീപത്തെ ഒരു കടത്തിണ്ണയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജയചന്ദ്രന്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

തുടര്‍ന്ന് പറവൂര്‍ നഗരസഭ അധ്യക്ഷന്‍ രമേഷ് കുറുപ്പിന്റെ സഹായത്തോടെ ജീവകാരുണ്യ പ്രവര്‍ത്തകരായ സന്ദീപ് പോത്താനി, സല്‍മ സജിന്‍ എന്നിവര്‍ പുല്ലൂറ്റ് വെളിച്ചം അഗതിമന്ദിരത്തില്‍ എത്തിച്ചു. പിന്നീടാണ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് വീടുവിട്ടിറങ്ങിയ അവിവാഹിതനായ ജയചന്ദ്രന്‍ പറവൂരില്‍ ഒറ്റയ്ക്കായിരുന്നു താമസം. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് സഹോദരനാണ്.