ജി.പ്രജിത്തിന്റെ സംവിധാനത്തില്‍ ജയറാമും കാളിദാസ് ജയറാമും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമയാണ് ആശകള്‍ ആയിരം. നീണ്ട 22വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനും മകനും ഒന്നിച്ച ചിത്രം ഫെബ്രുവരി ആറിനാണ് തിയേറ്ററുകളിലെത്തിയത്. ജൂഡ് ആന്തണി ജോസഫ് തിരക്കഥയൊരുക്കിയ ചിത്രത്തിന് പ്രേക്ഷകരുടെയിടയില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് വരുന്നത്.
ശ്രീ ഗോഗുകലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച ഈ സിനിമയില്‍ ഇഷാനി കൃഷ്ണയാണ് നായികയായെത്തിയത്. മമ്മൂട്ടി നായകനായ വണ്‍ എന്ന സിനിമയ്ക്ക് ശേഷം ഇഷാനി പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ആശകള്‍ ആയിരം. ഇപ്പോള്‍ വനിതാ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സെറ്റിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഇഷാനി.
കാളിദാസുമായായിരുന്നു തനിക്ക് കൂടുല്‍ കോമ്പിനേഷന്‍ സീനുകളുള്ളതെന്നും ജയറാമിനെ സെറ്റിലധികം കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇഷാനി പറയുന്നു.
‘എന്നെക്കാള്‍ ജെന്‍സിയാണ് കാളിസദാസ്. കുറെ ജെന്‍സി വാക്കുകളൊക്കെ പറയും ഞാനും ജെന്‍സി തന്നെയാണ് പക്ഷേ എനിക്ക് ഇതിനെ കുറിച്ചൊന്നും ഒരു ഐഡിയയും ഇല്ല. അദ്ദേഹം നല്ല വൈബാണ്. ജയറാമേട്ടനും നല്ല തമാശക്കാരനാണ്. സെറ്റില്‍ ഫുള്‍ ജോളിയായിരുന്നു. എനിക്ക് കാളിദാസുമായിട്ടായിരുന്നു കോമ്പനേഷന്‍ സീനുകളുള്ളത്.
ജയറാം സാറിനെ ഞാന്‍ ഒരു മൂന്ന് നാല് ദിവസം മാത്രമെ സെറ്റില്‍ കണ്ടിട്ടുള്ളു. അച്ഛനും മകനും തമ്മിലുള്ള വൈബ് കാണാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അതിനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നില്ല. അവര്‍ക്ക് ഫാമിലി സീന്‍സ് ഒരുപാടുണ്ടായിരുന്നു. കാളിദാസിന്റെ കൂടെയുള്ള സീനുകളായിരുന്നു എനിക്കധികവും,’ ഇഷാനി പറയുന്നു.
ഏറ്റവും ഇഷ്ടപ്പെട്ട ഒരു സെറ്റായിരുന്നു ആശകള്‍ ആയിരത്തിന്റേതെന്ന് കാളിദാസ് പറഞ്ഞിരുന്നുവെന്നും ജയറാമും ഉണ്ടായിരുന്നത് കൊണ്ട് കാളിദാസിന് സെറ്റ് നന്നായി ആസ്വദിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകമെന്നും ഇഷാനി പറഞ്ഞു.
Content Highlight: Ishani Krishna talks about the movie Aashagal Aiyaram and Kalidas Jayaram