ചണ്ഡീഗഢ്: മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായിരുന്ന നവജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ കോണ്‍ഗ്രസ് വിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പ്രതികരണവുമായി നവജ്യോത് കൗര്‍.

എനിക്ക് പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ല. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗമല്ല. ഞാന്‍ എല്ലാം വിടുന്നു. ഞാന്‍ ഒരു സാമൂഹിക പ്രവര്‍ത്തക മാത്രമാണെന്നായിരുന്നു കൗറിന്റെ പ്രതികരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൗറിന് സീറ്റ് കൊടുക്കാത്തതിനെത്തുടര്‍ന്നാണ് രാജിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം അമരീന്ദര്‍ സിങും സിദ്ദുവും തമ്മിലുള്ള തര്‍ക്കത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് കാരണമെന്നും നവ്‌ജ്യോത് കൗര്‍ ആരോപിച്ചു.തന്റെ ഭര്‍ത്താവ് ഒരു ശ്രദ്ധാകേന്ദ്രമാവാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും നവജ്യോത് കൗര്‍ പ്രതികരിച്ചു.

ഈ വര്‍ഷം ആദ്യമായിരുന്നു സിന്ധു മന്ത്രി പദവിയില്‍ നിന്നും രാജി വെച്ചത്. അമരീന്ദര്‍ സിങുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു രാജി.
തദ്ദേശഭരണവകുപ്പിന്റെ ചുമതലയായിരുന്നു സിദ്ദുവിന്. എന്നാല്‍ പദവിയില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ നല്‍കിയ വൈദ്യുതി, ഊര്‍ജ്ജ വകുപ്പിന്റെ ചുമതല സിദ്ദു ഏറ്റെടുക്കാന്‍ വിസമ്മതിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ