ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന് കിരീടം നേടാനാവാത്തിന്റെ കാരണം തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം എ.ബി ഡി വില്ലിയേഴ്സ് ആന്ദ്രെ റസല്‍ പോലുള്ള മികച്ച താരത്തെ ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കാതെ പോയതാണ് ദല്‍ഹിക്ക് ഇത്രയും കാലം കിരീടം നേടാന്‍ കഴിയാത്തതിന് കാരണമെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
‘ഞാന്‍ ടീമില്‍ ഉണ്ടായിരുന്നപ്പോള്‍ ചെന്നൈയുടെ ബൗളിങ് പരിശീലകനായ എറിക് സിമണ്‍സ് ആയിരുന്നു പരിശീലകന്‍. അദ്ദേഹം ടീമില്‍ സ്ഥിരത കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എ.ബി ഡി വില്ലിയേഴ്സിനെ പോലുള്ള താരത്തെ കൈവിട്ടു.
ദല്‍ഹിക്ക് ആന്ദ്രെ റസല്‍ ഉണ്ടായിരുന്നു. ആദ്യം മുതല്‍ എല്ലാം തുടങ്ങുക എളുപ്പമുള്ള കാര്യമല്ല. ഞാന്‍ റസലിനൊപ്പം ഡ്രസിങ് റൂം ചിലവഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഒരുപാട് അവസരങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്ലെയിങ് ഇലവനില്‍ സ്ഥിരമായി ഒരു സ്ഥാനം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല,’ ഇര്‍ഫാന്‍ പത്താന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.