ഐ.പി.എല്‍ 2026ന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് യുവതാരം വൈഭവ് സൂര്യവംശിക്ക് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. വൈഭവിന് ഈ സീസണ്‍ ഒരു പരീക്ഷണകാലമായിരിക്കുമെന്നും ബൗളര്‍മാര്‍ അവന്റെ വീഡിയോകള്‍ കണ്ട് തന്ത്രങ്ങള്‍ മെനയുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറാനായാല്‍ വൈഭവ് തന്റെ കളി മെച്ചപ്പെടുത്തിയെന്ന് പറയാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിയോ ഹോട്ട്സ്റ്റാറില്‍ സംസാരിക്കുകയായിരുന്നു പത്താന്‍.
ഇര്‍ഫാന്‍ പത്താന്‍. Photo: Crictracker
‘ഈ ഐ.പി.എല്‍ സീസണ്‍ വൈഭവിന് ഒരു പഠനകാലവും പരീക്ഷണകാലവുമായിരിക്കും. അവന്‍ ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും അണ്ടര്‍ 19 ലോകകപ്പിലും രഞ്ജി ട്രോഫിയിലും എന്നീ തുടങ്ങി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും കളിച്ചു. അവിടെയൊക്കെ അവന്‍ തിളങ്ങിയിട്ടുമുണ്ട്.
അതിനാല്‍ തന്നെ എല്ലാവരുടെയും ശ്രദ്ധ വൈഭവിലാണ്. ബൗളര്‍മാരും അവനെ ശ്രദ്ധിക്കുന്നുണ്ട്. അവരിപ്പോള്‍ അവന്റെ വീഡിയോകള്‍ കണ്ട് തന്ത്രങ്ങള്‍ മെനയുകയാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും അവന്‍ സെഞ്ച്വറി നേടിയിട്ടുണ്ട്.
അത് വൈഭവിന്റെ ആത്മവിശ്വാസം കൂട്ടും. ഈ ഐ.പി.എല്ലില്‍ എല്ലാ ബൗളര്‍മാരും അവന്റെ ബലഹീനതകള്‍ക്ക് അനുസരിച്ചായിരിക്കും തന്ത്രങ്ങള്‍ തയ്യാറാക്കിയിരിക്കുക. ഈ വെല്ലുവിളികളെ അതിജീവിച്ച് റണ്‍സ് കണ്ടെത്തുക എന്നതാണ് വൈഭവിന് മുന്നിലുള്ള ലക്ഷ്യം. ഇത്തവണ കൂടി മികച്ച പ്രകടനം തുടര്‍ന്നാല്‍ വൈഭവ് തന്റെ കളി മെച്ചപ്പെടുത്തിയെന്ന് നമുക്ക് പറയാം,’ ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.
വൈഭവ് സൂര്യവംശി. Photo: Rajasthan Royals/x.com
കഴിഞ്ഞ സീസണില്‍ രാജസ്ഥനായി അരങ്ങേറ്റം കുറിക്കുകയും മികച്ച ബാറ്റിങ്ങുമായി തിളങ്ങിയതോടെയാണ് വൈഭവ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ആ സീസണിന് പിന്നാലെ താരം ഇന്ത്യയുടെ യൂത്ത് ടീമുകളിലെ സ്ഥിര സാന്നിധ്യമായി. കൂടാതെ, ഇന്ത്യന്‍ കുപ്പായത്തില്‍ ഇറങ്ങിയ ഫോര്‍മാറ്റിലെല്ലാം താരം തിളങ്ങി.
അണ്ടര്‍ 19 ലോകകപ്പിലും ഇന്ത്യക്കായി വൈഭവ് നിര്‍ണായക പ്രകടനം നടത്തിയിരുന്നു. ഇന്ത്യയുടെ കൗമാര പട കപ്പുയര്‍ത്തിയപ്പോള്‍ രണ്ടാമത്തെ റണ്‍ സ്‌കോറര്‍ താരമായിരുന്നു. ഇതിനൊപ്പം തന്നെ താന്‍ കളിച്ച ഫോര്‍മാറ്റിലെല്ലാം സെഞ്ച്വറി കുറിക്കാനും 14കാരന് സാധിച്ചു.
Content Highlight: Irfan Pathan issues warning for Vaibhav Suryavanshi ahead of IPL 2026