chennaiന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പില്‍ മുദ്ഗല്‍ കമ്മിറ്റി അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ അംഗീകാരം റദ്ദാക്കണമെന്ന് സുപ്രീംകോടതി. ചെന്നൈ സൂപ്പര്‍കിംഗ്‌സ് ടീമുമായി നേരിട്ട് ബന്ധമില്ലെങ്കിലും ടീമിനെ നിയന്ത്രിച്ചിരുന്നത് ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ് മെയ്യപ്പനാണെന്ന് പറഞ്ഞ കോടതി ടീമിനെ മാറ്റി നിര്‍ത്തേണ്ടതാണെന്ന് കോടതി പറഞ്ഞു.

വിവാദ ടീമുകളായ രാജസ്ഥാന്‍, ചെന്നൈ ടീമുകളുടെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

എന്‍. ശ്രീനിവാസനാണ് ചെന്നൈ ടീം ഉടമയായ ഇന്ത്യാസിമെന്റ്‌സിന്റെ പ്രസിഡന്റ്. ബിസിസിഐ ഭാരവാഹിയായിരിക്കേ ശ്രീനിവാസന്‍ ഐ.പി.എല്‍ ടീം സ്വന്തമാക്കിയത് ശരിയാണോ എന്നും കോടതി ചോദിച്ചു.അതേസമയം ചെന്നൈ ടീമിന്റെ ക്യാപ്റ്റനായ മഹേന്ദ്ര സിങ് ധോണി  ഇന്ത്യാ സിമെന്റ്‌സിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതും ഏറെ ഗൗരമേറിയ വിഷയമാണെന്നും കോടതി പറഞ്ഞു.