ലഖ്നൗവില്‍ മാര്‍ഷ് കൊടുങ്കാറ്റ്; 500ന്റെ നിറവില്‍ ഓസീസ് താരകം
Cricket
ലഖ്നൗവില്‍ മാര്‍ഷ് കൊടുങ്കാറ്റ്; 500ന്റെ നിറവില്‍ ഓസീസ് താരകം
ഫസീഹ പി.സി.
Thursday, 7th May 2026, 8:21 pm

ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരം എകാന സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ലഖ്നൗ ആറ് ഓവറുകള്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 68 റണ്‍സെടുത്തിട്ടുണ്ട്.

ലഖ്നൗവിനായി മിച്ചല്‍ മാര്‍ഷാണ് മികച്ച പ്രകടനം പുറത്തെടുക്കുന്നത്. അര്‍ധ സെഞ്ച്വറി നേടിയാണ് താരം ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. 24 പന്തുകള്‍ നേരിട്ട താരം 58 റണ്‍സാണ് ഇതുവരെ നേടിയത്. ആറ് സിക്‌സുകളും അഞ്ച് ഫോറുകളുമാണ് താരത്തിന്റെ ഇന്നിങ്സിലുള്ളത്. 241.67 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്.

മിച്ചല്‍ മാര്‍ഷ്. Photo: iplt20.com

ഈ ഇന്നിങ്‌സിനിടെ ഒരു സൂപ്പര്‍ നേട്ടവും മാര്‍ഷ് സ്വന്തമാക്കി. ടി – 20യില്‍ 500 ഫോറുകള്‍ എന്ന നാഴികക്കല്ലാണ് താരം പിന്നിട്ടത്. മത്സരത്തില്‍ രണ്ട് ഫോറുകള്‍ നേടിയതോടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. തന്റെ 230ാമത്തെ ഇന്നിങ്സിലാണ് ഓസീസ് താരത്തിന്റെ നേട്ടം.

മറുവശത്ത് അര്‍ഷിന്‍ കുല്‍ക്കര്‍ണി മാര്‍ഷിന് മികച്ച പിന്തുണ നല്‍കുന്നുണ്ട്. 12 പന്തില്‍ എട്ട് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ്, അര്‍ഷിന്‍ കുല്‍ക്കര്‍ണി, നിക്കോളാസ് പൂരന്‍, എയ്ഡന്‍ മര്‍ക്രം, റിഷബ് പന്ത് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), അക്ഷത് രഘുവംശി, ഹിമ്മത് സിങ്, ഷഹബാസ് അഹമ്മദ്, ദിഗ്വേഷ് സിങ് രാഥി, മുഹമ്മദ് ഷമി, പ്രിന്‍സ് യാദവ്.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്ലി, ജേക്കബ് ബേഥല്‍, ദേവദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ്, സുയാഷ് ശര്‍മ, റാസിഖ് സലാം.

Content Highlight: IPL 2026: LSG vs RCB: Mitchell Marsh completed 500 fours in T20 cricket

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി