ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരം എകാന സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ മഴ കാരണം രണ്ട് തവണ നിര്‍ത്തിവെച്ച മത്സരം പുനരാരംഭിച്ചിട്ടുണ്ട്. പത്ത് ഓവറുകള്‍ പിന്നിടുമ്പോള്‍ ലഖ്നൗ ഒരു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സാണ് എടുത്തിട്ടുള്ളത്.
മിച്ചല്‍ മാര്‍ഷും നിക്കോളാസ് പൂരനുമാണ് ക്രീസിലുള്ളത്. മാര്‍ഷ് അര്‍ധ സെഞ്ച്വറിയടിച്ചാണ് ടീമിന് കരുത്താകുന്നത്. 34 പന്തുകള്‍ നേരിട്ട താരം 78 റണ്‍സാണ് ഇതുവരെ നേടിയത്. താരത്തിന്റെ ഇന്നിങ്‌സില്‍ പിറന്നത് ഏഴ് വീതം സിക്‌സുകളും ഫോറുകളുമാണ്. 237.50 സ്‌ട്രൈക്ക് റേറ്റിലാണ് ഓസീസ് ബാറ്ററുടെ ഇന്നിങ്സ്.
മിച്ചല്‍ മാര്‍ഷ്. Photo: iplt20.com
മാര്‍ഷിന്റെ ഇന്നിങ്‌സില്‍ പിറന്ന ഏഴ് സിക്‌സുകളില്‍ ആറെണ്ണം അതിര്‍ത്തി കടന്നത് പവര്‍പ്ലേയിലായിരുന്നു. ഇതോടെ ഒരു സൂപ്പര്‍ നേട്ടവും താരം തന്റെ പേരില്‍ കുറിച്ചു. പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് അടിക്കുന്ന ലഖ്നൗ താരമെന്ന നേട്ടമാണ് ഓസീസ് ബാറ്റര്‍ സ്വന്തമാക്കിയത്.