മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ പഴയ ഫോമിലേക്ക് തിരിച്ചുവരികയാണെന്ന് മുന്‍ സൗത്ത് ആഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. മറ്റ് ടീമുകള്‍ ഭയക്കുന്ന ഒരു നിരയായി മുംബൈ മാറികൊണ്ടിരിക്കുകയാണെന്നും ടീമിന്റെ ആത്മവിശ്വാസം കൂടുന്നത് താരങ്ങളുടെ ശരീരഭാഷയില്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്ലേഓഫില്‍ എത്തിയാല്‍ മുംബൈയെ പിടിച്ചുകെട്ടുക പ്രയാസമായിരിക്കുമെന്നും ടൂര്‍ണമെന്റില്‍ അവര്‍ കിരീടം ഉയര്‍ത്തിയേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയിലെ ടൈം ഔട്ട് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഡെയ്ല്‍ സ്റ്റെയ്ന്‍.

ഡെയ്ല്‍ സ്റ്റെയ്ന്‍.

‘മുംബൈ ഇന്ത്യന്‍സ് വലിയൊരു മുന്നേറ്റത്തിന് തയ്യറെടുക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. ഒരു ടീമിനെ മനസിലാക്കാന്‍ താരങ്ങളുടെ ശരീരഭാഷ ശ്രദ്ധിച്ചാല്‍ മതി. കഴിഞ്ഞ കളിയിലെ ഹര്‍ദിക് പാണ്ഡ്യയെയും മറ്റ് താരങ്ങളെയും നിരീക്ഷിച്ചപ്പോള്‍ അവര്‍ കരുത്തരാവുകയാണ് എന്നാണ് എനിക്ക് തോന്നിയത്.

മറ്റ് ടീമുകള്‍ ഭയപ്പെടുന്ന ടീമാണ് മുംബൈ. അവര്‍ക്ക് ഇനിയും പ്ലേഓഫ് സാധ്യതകളുണ്ട്. അവര്‍ ടോപ് ഫോറില്‍ എത്താനുള്ള പോരാട്ടത്തിലാണ്. ആദ്യ നാലില്‍ ഇടം കണ്ടെത്താന്‍ മുംബൈയ്ക്ക് സാധിച്ചാല്‍ അവരെ പിടിച്ചുകെട്ടുക അസാധ്യമായിരിക്കും. അവര്‍ ടൂര്‍ണമെന്റില്‍ കിരീടവും നേടിയേക്കും,’ ഡെയ്ല്‍ സ്റ്റെയ്ന്‍ പറഞ്ഞു.

മുംബൈ വിജയത്തോടെയാണ് ഈ സീസണ്‍ തുടങ്ങിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് ടീം മുട്ടുകുത്തിച്ചത്. ദില്‍ സേ ആര്‍മി ഒരു സീസണില്‍ ആദ്യ മത്സരം ജയിക്കുന്നത് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. പിന്നീട് ഈ സീസണില്‍ കളിച്ച നാല് മത്സരങ്ങളില്‍ ടീം പരാജയപ്പെട്ടു.

മുംബൈ ഇന്ത്യൻസ് ടീം. Photo: MumbaiIndians/x.com

ദല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നിവരുടെ മുന്നിലാണ് മുംബൈ അടിയറവ് പറഞ്ഞത്. പിന്നാലെ ഗുജറാത്തിനെതിരെ മുന്‍ ചാമ്പ്യന്മാര്‍ ഉഗ്രന്‍ തിരിച്ചുവരവ് നടത്തി. ഈ മത്സരത്തിലെ വിജയം വിന്റേജ് മുംബൈയെ ഓര്‍മിപ്പിക്കുന്നതായിരുന്നു.

പോയിന്റ് ടേബിളില്‍ പത്താം സ്ഥാനത്തായിരുന്നു മുംബൈ ഈ വിജയത്തോടെ ഏഴാം സ്ഥാനത്തേക്കെത്തി. കൂടാതെ, നെറ്റ് റണ്‍റേറ്റിലും ടീം മുന്നേറ്റമുണ്ടായിക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റെയ്‌നിന്റെ പ്രതികരണം.

Content Highlight: IPL 2026: Dale Steyn says that Mumbai Indians is a team a team that afraid of