ന്യൂസിലാന്‍ഡിനെതിരായ അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരം ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്.
മത്സരത്തില്‍ ന്യൂസിലാന്‍ഡിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് ഗ്ലെന്‍ ഫിലിപ്സാണ്. 43 പന്തില്‍ നാല് വീത സിക്സും ഫോറും ഉള്‍പ്പെടെ 70 റണ്‍സാണ് താരം നേടിയത്. 46 പന്തില്‍ 58 റണ്‍സ് നേടി ബെവേണ് ജേക്കബ്സും മികവ് പുലര്‍ത്തി. മറ്റാര്‍ക്കും ടീമിന് വേണ്ടി തിളങ്ങാന്‍ സാധിച്ചില്ല.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിങ് ബൗളിങ്ങില്‍ മികച്ച പ്രകടനമാണ് നടത്തിയത്. വിക്കറ്റ് നേട്ടയ്ക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് അര്‍ഷ്ദീപ് സിങ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ടി-20 വിക്കറ്റുകള്‍ നേടുന്ന താരമാകാനാണ് അര്‍ഷ്ദീപിന് സാധിച്ചത്.
Milestone 🔓 3⃣8⃣ and counting! 👌 👌 @arshdeepsinghh now has the most T20I wickets for a #TeamIndia cricketer (in Men’s cricket) in a calendar year! 🙌 🙌 Updates ▶️ https://t.co/FZtUFIFWS2 #NZvIND https://t.co/J6HQa8JJp1
— BCCI (@BCCI) October 24, 2026
ഇന്ത്യക്കുവേണ്ടി 2022ല്‍ 32 മത്സരങ്ങളിലെ 31 ഇന്നിങ്സില്‍ നിന്ന് 37 വിക്കറ്റുകള്‍ നേടിയ ഭുവനേശ്വര്‍ കുമാറിനെയും, 20 മത്സരങ്ങളിലെ 18 ഇന്നിങ്സില്‍ നിന്ന് 36 വിക്കറ്റുകള്‍ നേടിയ വരുണ്‍ ചക്രവര്‍ത്തിയെയും മറികടന്നാണ് അര്‍ഷ്ദീപ് ഒന്നാമനായത്. 2026ലെ 19 മത്സരങ്ങളില്‍ നിന്ന് 38 വിക്കറ്റുകളാണ് അര്‍ഷ്ദീപ് കൈപ്പിടിയില്‍ ആക്കിയത്.
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ടീമിലെത്തിയ ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റ് സ്വന്തമാക്കി. പ്രിന്‍സ് യാദവിനും നിതീഷ് കുമാറിനും ഒരു വിക്കറ്റ് നേടാന്‍ കഴിഞ്ഞു.
അതേസമയം പ്ലെയിങ് നിലവില്‍ മാറ്റം വരുത്തിയാണ് ഇന്ത്യ കളത്തില്‍ ഇറങ്ങിത്. വണ്‍ ഡൗണ്‍ ബാറ്റര്‍ ഇഷാന് കിഷന് പകരം സൂര്യവംശിയാണ് ഇലവനില്‍ സ്ഥാനം പിടിച്ചത്. മയങ്ക് യാദവിന് പകരം പ്രിന്‍സ് യാദവാണ് കളത്തില്‍ ഇറങ്ങിയത്.
ഇന്ത്യ പ്ലെയിങ് ഇലവന്
സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, തിലക് വര്‍മ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍, നമന്‍ ധിര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.
ന്യൂസിലന്‍ഡ് പ്ലെയിങ് ഇലവന്
ഫിന് അലന്, ടിം സീഫേര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്സ്, ബെവണ്‍ ജേക്കബ്സ്, മൈക്കല്‍ ബ്രേസ്വെല്, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), നാഥന് സ്മിത്ത്, മാറ്റ് ഹെന്റി, ജേക്കബ് ഡഫി, ലോക്കി ഫെര്ഗൂസണ്
Content Highlight: Arshdeep Singh Achieve Great Record For India In A Calendar Year
