റീലുകളിൽ നിന്നും വെള്ളിത്തിരയിലേക്കെത്തിയ താരമാണ് നിഹാൽ നിസാം. കുഡോസ് മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെ കോമഡി വീഡിയോസ് ചെയ്തുകൊണ്ടാണ് നിഹാൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിലേക്ക് ചുവട് വെക്കുകയും ചിത്രത്തിലെ അന്തികുരുടൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പ്രിൻസ് ജോയ് സംവിധാനം ചെയ്ത ടൈറ്റൻസാണ് താരത്തിന്റെ നിലവിൽ പുറത്തിറങ്ങിയ പുതിയ ചിത്രം. വാഴ 2, പ്ലൂട്ടോ എന്നിവയാണ് താരത്തിന്റേതായ മറ്റ് സിനിമകൾ.
ഇപ്പോഴിതാ ടൈറ്റൻസിന്റെ സെറ്റിൽ വെച്ച് തമാശക്ക് നടൻ വിനായകൻ തന്നെ റാഗ് ചെയ്തുവെന്നും വിനായകനെയും ജയസൂര്യയെയും തനിക്ക് പേടിയായിരുന്നുവെന്നും പറയുകയാണ് നിഹാൽ നിസാം. റിപ്പോർട്ടർ ഫിലിംസിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘പൊക്കമുണ്ടെങ്കിലും പ്രായം കൊണ്ട് സെറ്റിൽ ഞാനായിരുന്നു ഏറ്റവും ചെറുത്. ജസ്റ്റ് ഒരു ജൂനിയർ സീനിയർ റാഗിങ്. അത് വേറൊന്നും കൊണ്ടല്ല ചുമ്മാ തമാശക്ക് പ്രായം വെച്ചിട്ട് എന്തെങ്കിലും പറയും. അപ്പോൾ തന്നെ പുള്ളി കാര്യമൊക്കെ പറയും. ഭയങ്കര ഫ്രണ്ട്ലിയായിരുന്നു. പക്ഷേ എനിക്ക് രണ്ടുപേരുടെ അടുത്തും പേടിയുണ്ടായിരുന്നു. പുള്ളി ചുമ്മാ തമാശക്ക് കാണിക്കുന്നതാണ്.

ടൈറ്റൻസ്.Photo.Screen Grab/Youtube.com
ഞാൻ മറ്റേ ജയിലറിലെ വർമ്മനൊക്കെ കണ്ടിട്ട് ആ ടൈമിൽ നിൽക്കുന്ന സമയത്താണ് ഷൂട്ടിന് പോകുന്നത്. അതിന്റെ ഒരു ടെൻഷനുണ്ടായിരുന്നു. പുള്ളി നോർമലായിട്ട് തന്നെയായിരുന്നു. ഫ്രീ ടൈമിലൊക്കെ ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നു. പാവമാണ്. ഞാൻ അവിടെ മാക്സിമം പേടിച്ച് പണി മാത്രം ചെയ്ത ആളാണ്,’ താരം തമാശരൂപേണ പറഞ്ഞു.
ആദ്യമായിട്ട് ടൈറ്റനിലാണ് ത്രൂഔട്ട് കഥാപാത്രം ചെയ്തതെന്നും അതിനാൽ സെറ്റിൽ ഭയങ്കര ടെൻഷനായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ എളുപ്പം കണ്ടന്റ് ക്രിയേഷനാണെന്നും നിഹാൽ പറഞ്ഞു.

ടൈറ്റൻസ്.Photo.Screen Grab/Youtube.com
‘റീലിസ് ചെയ്യുമ്പോൾ നമ്മൾ കംഫർട്ട് സോണിൽ നിന്നായിരിക്കും ചെയ്യുന്നത്. കാരണം നമ്മുടെ ഫ്രണ്ട്സാണ് ഷൂട്ട് ചെയ്യുന്നത്. അഭിനയിക്കുന്നതും നമ്മുടെ കൂട്ടുകാരനായിരിക്കും. എഡിറ്റ് ചെയ്യുന്നത് നമ്മളും. അങ്ങനെ അത് നമ്മുടെ ഒരു സ്പേസാണ്. ടെൻഷനും റെസ്പോൺസിബിലിറ്റിയും കുറവായിരിക്കും.
സിനിമയിൽ ഒരു വലിയ ടീം വർക്കാണ്. നമുക്ക് അറിയാത്ത ആൾക്കാരായിരിക്കും മീൻസ് ടെക്നീഷ്യൻസ് ക്യാമറാമാനൊക്കെ. അപ്പോൾ ഇവരുമായിട്ടൊക്കെ നമ്മളൊന്ന് ജെല്ലായി നമ്മൾ തന്നെ അവിടെ ഒരു കംഫർട്ട് ഉണ്ടാക്കണം. റീലിൽ നമുക്കെന്തും അഭിനയിക്കാം. സിനിമയിൽ ക്യാരക്ടർ ഡിമാൻഡ് ചെയ്യുന്ന ഇമോഷൻസ് മാത്രമേ ചെയ്യാൻ പറ്റൂ,’ നിഹാൽ പറഞ്ഞു.
Content Highlight: Nihal Nizam said that Vinayakan Chettan had ragged him, adding that he had been scared and had just focused entirely on doing his job.
