2026 യു.എ.ഇ ഏകദിന ത്രിരാഷ്ട്ര പരമ്പരയില്‍ സിംബാബ്വേയെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന് കിരീടം സ്വന്തമാക്കിയിരുന്നു. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് അഫ്ഗാനിസ്ഥാന് സ്വന്തമാക്കിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഷെവ്റോണ്‍സ് 43.3 ഓവറില്‍ 169 റണ്‍സിന് ഓള് ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന് 34.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി വിജയം സ്വന്തമാക്കി. ഇതോടെ നാല് ഏകദിനങ്ങള്‍ അടങ്ങിയ പമ്പരയില്‍ ചാമ്പ്യന്മാരാകാന് അഫ്ഗാനിസ്ഥാന് സിംഹങ്ങള്‍ക്ക് സാധിച്ചു.
AFGHANATALAN ARE THE CHAMPIONS! 🏆 #AfghanAtalan delivered a commanding batting performance to defeat Zimbabwe by seven wickets in the final and lift the title of the Etisalat ACB ODI Tri-Nation Series 2026, powered by SuperCola! 🙌💙 #AFGvZIM | #GloriousNationVictoriousTeam | #ThreeTeamsOneSpirit
— Afghanistan Cricket Board (@ACBofficials) October 23, 2026
മത്സരത്തില്‍ സിംബാബ്വേയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസണ്‍. 83 പന്തില്‍ 68 റണ്‍സാണ് താരം നേടിയത്. റയാന് ബ്യൂള്‍ 45 പന്തില്‍ 31 റണ്‍സും ബ്ലെസ്സിങ് മുസാരബാനി 39 പന്തില്‍ 17 റണ്‍സ് നേടി.
അഫ്ഗാനിസ്ഥാന് വേണ്ടി മൂന്ന് വിക്കറ്റുകള്‍ നേടിയ റാഷിദ് ഖാന് മികച്ച ബൗളിങ് പ്രകടനം നടത്തി. മത്സരത്തില്‍ 10 ഓവര്‍ എറിഞ്ഞ മുഹമ്മദ് നബി 25 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളും നേടി. ഇതോടെ തന്റെ ക്രിക്കറ്റ് കരിയറില്‍ ഒരു ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മുഹമ്മദ് നബി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 300 വിക്കിറ്റുകള് പൂര്‍ത്തിയാക്കാനാണ് 41 കാരനായ നബിക്ക് സാധിച്ചത്.
MOHAMMAD NABI COMPLETED 300 WICKETS IN INTERNATIONAL CRICKET 🔥 – He is 41 years old, still going strong for Afghanistan. https://t.co/QIwQHqxI1g
— Johns. (@CricCrazyJohns) October 24, 2026
അന്താരാഷ്ട്ര ടെസ്റ്റില്‍ എട്ട് വിക്കറ്റ് നേടിയ നബി ഏകദിനത്തില്‍ 181 വിക്കറ്റും ടി-20ില് 111 വിക്കറ്റ് നേടിയത്.
നബിക്ക് പുറമേ ബിലാല്‍ സമീ, ഫസല്‍ഹഖ് ഫറൂഖി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. അഫ്ഗാനിസ്ഥാന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഇബ്രാഹിം സദ്രാനാണ്. 96 പന്തില്‍ 70 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ റഹ്മത്ത് ഷാ 63 പന്തില്‍ 43 റണ്‍സും ഓപ്പണര്‍ റഹ്മാന് ഉള്ള ഗുര്‍ബാസ് 31 പന്തില്‍ 36 റണ്‍സ് നേടി.
Content Highlight: Mohammed Nabi Complete 300 Wickets In International Cricket
