2026 പാകിസ്ഥാന്‍ ട്രൈനേഷന്‍ സീരിസില്‍ ഇംഗ്ലണ്ടിനെതിരെ കിടിലന്‍ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. റാവല്‍പിണ്ടിയില്‍ നടന്ന ഹൈസ്‌കോറിങ് ത്രില്ലറില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 430 റണ്‍സ് വിജയലക്ഷ്യം ലങ്ക ഒരു പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു.
പവന്‍ രത്‌നനായകെയുടെ സെഞ്ച്വറിയുടെയും ദാസുന്‍ ഷണകയുടെയും അവിഷ്‌ക ഫെര്‍ണാണ്ടോയുടെയും സെഞ്ച്വറിയോളം പോന്ന ഇന്നിങ്സുകളുടെയും കരുത്തിലാണ് ലങ്കയുടെ വിജയം. ഏകദിന ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത് സക്സസ്ഫുള്‍ റണ്‍ ചെയ്‌സിന്റെ റെക്കോഡോടെയാണ് ലങ്ക മത്സരം വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനമായിരുന്നു ജോ റൂട്ട് കാഴ്ചവെച്ചത്. എട്ട് ഫോറുകള്‍ ഉള്‍പ്പെടെ 66 പന്തില്‍ നിന്ന് 69 റണ്‍സാണ് താരം നേടിയത്. ഇതോടെ ഇംഗ്ലണ്ടിന്റെ ഏകദിന ചരിത്രത്തിലെ ഒരു വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനും റൂട്ടിന് സാധിച്ചിരിക്കുകയാണ്. ഏകദിനത്തില്‍ ഇംഗ്ലണ്ടിനുവേണ്ടി 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമാക്കാനാണ് ജോ റൂട്ടിന് സാധിച്ചത്.
ഏകദിനത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍
ജോ റൂട്ട് – 8005
ഇയോണ്‍ മോര്‍ഗന്‍ – 6957
ജോസ് ബട്‌ലര്‍ – 5678
ഇയാന്‍ ബെല്‍ – 5418
Another milestone in an incredible career 👏 https://t.co/cgxFPDj6gA
— England Cricket (@englandcricket) October 22, 2026
197 മത്സരത്തിലെ 186 ഇന്നിങ്‌സില്‍ നിന്നുമാണ് റൂട്ട് നിലവില്‍ 8005 റണ്‍സ് നേടിയാണ് ഇംഗ്ലണ്ടിന്റെ ചരിത്ര നാഴികക്കല്ല് സ്വന്തമാക്കിയത്. ഫോര്‍മാറ്റില്‍ 50.7 ശരാശരിയിലാണ് താരം റണ്‍സ് നേടിയത്. ഏകദിനത്തില്‍ 20 സെഞ്ച്വറിയും 49 അര്‍ധ സെഞ്ച്വറിയും റൂട്ട് സ്വന്തമാക്കിയിട്ടുണ്ട്.
മത്സരത്തില്‍ നേരത്തെ ടോസ് നഷ്ടപ്പെട്ട ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 116 പന്തില്‍ 202 റണ്‍സ് നേടിയാണ് ബ്രൂക്ക് പുറത്തായത്. 10 സിക്സും 21 ഫോറും ഉള്‍പ്പെടെ ഡബിള്‍ സെഞ്ച്വറി നേടിയിട്ടും ഫലമില്ലാതെ പോകുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്കായി പവന്‍ രത്‌നനായകെ 106 പന്തില്‍ 130 റണ്‍സ് നേടി. 15 ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ദാസുന്‍ ഷനക 50 പന്തില്‍ നിന്നും അവിഷ്‌ക ഫെര്‍ണാണ്ടോ 83 പന്തില്‍ നിന്നും 97 റണ്‍സ് വീതം സ്വന്തമാക്കി. 27 പന്തില്‍ നിന്നും 61 റണ്‍സ് നേടിയ ജനിത് ലിയനാഗെയുടെ വെടിക്കെട്ട് ഇന്നിങ്സും ശ്രീലങ്കയുടെ വിജയത്തില്‍ നിര്‍ണായകമായി.
വിജയിക്കാന്‍ രണ്ട് പന്തില്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ സിക്‌സറടിച്ചുകൊണ്ട് ലിയനാഗെ ലങ്കയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
Content Highlight: Joe Root Complete 8000 Runs For England In ODI
