ന്യൂസിലാന്‍ഡിനെതിരായ അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് കളമൊരുങ്ങും. ക്രൈസ്റ്റ് ചര്‍ച്ചാണ് വേദി. ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
കിവീസിനെതിരായ രണ്ടാം മത്സരത്തില്‍ കിഷന് പകരക്കാരനായി വൈഭവ് സൂര്യവംശിയാണ് കളത്തിലിറങ്ങാന്‍ പോകുന്നത്. എന്നാല്‍ താരത്തെ ഏത് പൊസിഷനില്‍ കളിപ്പിക്കുമെന്നത് കണ്ടറിയണം. എന്നാല്‍ ഓപ്പണിങ് പൊസിഷനില്‍ സഞ്ജു സാംസണ് മികച്ച ഫോമില്‍ തുടരുമ്പോള്‍ മറ്റൊരു ഓപ്പണറായ വൈഭവിനെ ഇന്ത്യ എവിടെ ഉള്‍ക്കൊള്ളിക്കും എന്നത് വലിയ തലവേദനയാകും!
ഇപ്പോള്‍ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. കഴിഞ്ഞ 20 മത്സരങ്ങളില്‍ സഞ്ജു നേടിയത് എട്ട് അര്‍ധ സെഞ്ച്വറികളാണെന്നും താരതേതിന്റെ കണക്കുകള്‍ മികച്ചതാണെന്നും ചോപ്ര ചൂണ്ടിക്കാട്ടി. നാത്രമല്ല വൈഭവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിമര്‍ശനങ്ങള്‍ക്കിടയില്‍ സഞ്ജുവാണ് പെട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘സത്യത്തില്‍ ഇതൊരു വിചിത്രമായ കാര്യമാണ്. കാരണം, കഴിഞ്ഞ 20 മത്സരങ്ങളില്‍ അവന് നേടിയത് എട്ട് അര്‍ധ സെഞ്ച്വറികളാണ്. അതുകൊണ്ടുതന്നെ അവനോട് കാണിക്കുന്നത് അനീതിയാണ്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ അവന്റെ സ്ട്രൈക്ക് റേറ്റ് 203 ആയിരുന്നു. കഴിഞ്ഞ 20 മത്സരങ്ങളിലെ സ്ട്രൈക്ക് റേറ്റ് 180ന് മുകളിലാണ്. ശരാശരിയാകട്ടെ 30കളുടെ മധ്യത്തിലും.
ഈ കണക്കുകളെല്ലാം ഒന്ന് നോക്കിയാല്‍, അവനെക്കുറിച്ച് ഇത്തരമൊരു ചര്‍ച്ച പോലും ഉണ്ടാകേണ്ടതില്ലെന്ന് മനസിലാകും. എന്നാല്‍, മറുവശത്ത് വൈഭവ് സൂര്യവംശി അവസരത്തിനായി കാത്തുനില്‍ക്കുന്നുണ്ട്. മികച്ച പ്രകടനം നടത്തുന്ന ആ യുവതാരത്തിന് ടീമില്‍ ഇടം നല്കാന് ഒരു സ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടതായും വരുന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഈ സാഹചര്യത്തില്‍ വിമര്‍ശനങ്ങളുടെ നടുവില്പ്പെടുന്നത് സഞ്ജുവാണ്.
ഇത് മറ്റാരുടെയെങ്കിലും കാര്യത്തിലും സംഭവിക്കാമായിരുന്നു. പക്ഷേ, സഞ്ജുവിന്റെ ജീവിതം അങ്ങനെയാണ്. സഞ്ജു സാംസണ് ആയിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരോട് എനിക്ക് ഒരു ചെറിയ കാര്യം മാത്രമാണ് പറയാനുള്ളത്, നമ്മള് നേടിയ ലോകകപ്പ് വിജയത്തിന് എന്തെങ്കിലും അര്‍ത്ഥമുണ്ടാകണം,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
അതേസമയം ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
A flying start that made the chase possible 🫡 Scorecard ▶️ https://t.co/ADfFnxXGzz #TeamIndia | #NZvIND | @IamSanjuSamson https://t.co/qBU50RVhrY
— BCCI (@BCCI) October 22, 2026
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 226 റണ്‍സിന്റെ വിജയലക്ഷ്യം സഞ്ജു സാംസണിന്റെയും നമന്‍ ധിറിന്റെയും വെടിക്കെട്ടിന്റെ കരുത്തില്‍ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു.
മത്സരത്തില്‍ 33 പന്തില്‍ നിന്നും 67 റണ്‍സ് നേടിയാണ് സഞ്ജു തിളങ്ങിയത്. എട്ട് ഫോറുകളും നാല് സിക്സുമാണ് മലയാളി താരം അടിച്ചെടുത്തത്. മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയതും സഞ്ജു തന്നെയായിരുന്നു. രണ്ടാം മത്സരത്തിലും സഞ്ജുവിന്റെ ബാറ്റില്‍ നിന്നും വെടിക്കെട്ട് പ്രകടനം ഉണ്ടാവുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
Content Highlight: Aakash Chopra Talking About Sanju Samson
