ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി-20 മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ താരം നമന്‍ ധിറിനെ പ്രശംസിച്ച് മുന്‍ താരം വസീം ജാഫര്‍. കരിയറിന്റെ തുടക്കത്തില്‍ തന്നെ ടീമിനെ വിജയത്തിലേക്ക് നയിച്ചത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും, ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന നമന്‍ ധിര്‍ ഇന്ത്യന്‍ ടി-20 ടീമിന് മികച്ചൊരു മുതല്‍ക്കൂട്ടാണെന്നും ജാഫര്‍ വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമന്‍ ധിറിന്റെ ഇന്നിങ്സ് വളരെ മികച്ചതായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇത്തരമൊരു പ്രകടനത്തിലൂടെ ടീമിനെ വിജയത്തിലെത്തിക്കുന്നത് ആത്മവിശ്വാസം വളരെയധികം വര്‍ധിപ്പിക്കും. ഇന്ത്യയുടെ ടി-20 ടീമിലേക്ക് അദ്ദേഹം മികച്ചൊരു കണ്ടെത്തലാണ്. മധ്യ ഓവറുകളില്‍ രണ്ടോ മൂന്നോ ഓവര്‍ പന്തെറിയാന്‍ കഴിയുന്ന ഒരു പവര്‍ ഹിറ്ററെയാണ് ടീമിന് ആവശ്യം. അതോടൊപ്പം, അദ്ദേഹം മികച്ചൊരു ഫീല്‍ഡര്‍ കൂടിയാണ്.
ഇന്നത്തെ ക്രിക്കറ്റില്‍ ബാറ്റിങ് നടക്കുന്ന രീതി നോക്കുമ്പോള്‍, ഏത് ടീമിനും ഒരു മോശം ദിവസം ഉണ്ടാകാം. ടീമില്‍ കൂടുതല്‍ ഓപ്ഷനുകളുണ്ടെങ്കില്‍ ബൗളര്‍മാരെ മാറിമാറി ഉപയോഗിക്കാനും എതിരാളികള്‍ക്ക് നമ്മുടെ ബൗളിങ് പ്രവചിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കാനും സാധിക്കും. ആ നിലയ്ക്ക് നമന്‍ ധിര്‍ ടീമിന് മികച്ചൊരു ബാലന്‍സ് നല്‍കുന്നു,’ അദ്ദേഹം പറഞ്ഞു.
4️⃣2️⃣* Runs 1️⃣5️⃣ Balls 2️⃣8️⃣0️⃣ Strike Rate 5️⃣ Fours & 2️⃣ Sixes How good was that match-winning finish from Naman Dhir? 👇 Scorecard ▶️ https://t.co/ADfFnxXGzz #TeamIndia | #NZvIND https://t.co/4PgLm8Rbim
— BCCI (@BCCI) October 22, 2026
മാത്രമല്ല നമന്‍ ധിറിനെപ്പോലെ റിങ്കു സിങ്ങും ഇന്ത്യന്‍ ടീമനിന് മികച്ച ഓപ്ഷനാണെന്ന് ജാഫര്‍ പറഞ്ഞു. നിതീഷ് കുമാര്‍ റെഡ്ഡിയേക്കാള്‍ മികച്ച ഫിനിഷറാണ് റിങ്കുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിങ്കു സിങ്ങും വളരെ മികച്ചൊരു ഫീല്‍ഡറാണ്. അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ല, കാരണം അദ്ദേഹം അത്രത്തോളം മികച്ച താരമാണ്. നിതീഷ് റെഡ്ഡിയെക്കാള്‍ മികച്ച ഫിനിഷറാണ് റിങ്കു സിങ്.
എന്നാല്‍ നമന്‍ ധിറിന് സിക്‌സറുകള്‍ അടിക്കാനുള്ള കഴിവുണ്ട്. ചിലപ്പോഴൊക്കെ അനാവശ്യമായ രീതിയില്‍ വിക്കറ്റ് നഷ്ടപ്പെടുത്താറുണ്ടെങ്കിലും, ഇത്തരം ഇന്നിങ്‌സുകളിലൂടെ മത്സരങ്ങള്‍ ജയിപ്പിക്കാനുള്ള കഴിവ് അദ്ദേഹം തെളിയിച്ചു,’ ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
A flying start that made the chase possible 🫡 Scorecard ▶️ https://t.co/ADfFnxXGzz #TeamIndia | #NZvIND | @IamSanjuSamson https://t.co/qBU50RVhrY
— BCCI (@BCCI) October 22, 2026
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 226 റണ്‍സിന്റെ വിജയലക്ഷ്യം സഞ്ജു സാംസണിന്റെയും നമന്‍ ധിറിന്റെയും വെടിക്കെട്ടിന്റെ കരുത്തില്‍ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു.
15 പന്തില്‍ പുറത്താകാതെ 42 റണ്‍സുമായാണ് ധിര്‍ കരുത്ത് കാട്ടിയത്. രണ്ട് സിക്സും അഞ്ച് ഫോറുമാണ് നമന്‍ നേടിയത്. സഞ്ജു സാംസണ്‍ 33 പന്തില്‍ നാല് സിക്സും എട്ട് ഫോറും ഉല്‍പ്പെടെ 67 റണ്‍സടിച്ച് പ്ലെയര്‍ ഓഫ് ദി മാച്ച് സ്വന്തമാക്കി.
Content Highlight: Wasim Jaffer Praises Naman Dhir For Great Performance Against New Zealand
