ഇന്ത്യയടമുള്ള എല്ലാ ടീമുകളും 2026 ടി – 20 ലോകകപ്പിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ്. ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന് ഇനി മൂന്ന് ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. പിന്നീടങ്ങോട്ട് ഒരു മാസക്കാലം പൂരത്തിന്റെ വെടിക്കെട്ടുകളുടെയും നാളുകൾ.
കിരീടമുയർത്തുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് ടൂർണമെന്റിൽ മാറ്റുരക്കുന്ന 20 ടീമുകളും കച്ചമുറുക്കുന്നത്. ഓരോരുത്തരും കപ്പ് തങ്ങളുടെ ഷെൽഫിലെത്തിക്കാൻ കിനാവ് കാണുമ്പോൾ ഇന്ത്യൻ സംഘം കഴിഞ്ഞ വർഷം നേടിയെടുത്ത ചാമ്പ്യൻപട്ടം നിലനിർത്താനാണ് സ്വപ്നം കാണുന്നത്.
ഇന്ത്യൻ ടീം. Photo: BCCi/x.com
ടൂർണമെന്റിന്റെ ഫേവറൈറ്റുകളായി പലരും വിലയിരുത്തുന്നത് നിലവിലെ ചാമ്പ്യമാരായ ഇന്ത്യയെ തന്നെയാണ്. കഴിഞ്ഞ ലോകകപ്പ് മുതലുള്ള ടീമിന്റെ ടി – 20 റെക്കോഡ് തന്നെയാണ് അതിന് കാരണം. 2024 ലോകകപ്പിൽ കിരീടമണിഞ്ഞതിന് ശേഷം ഒരു പരമ്പരയിൽ പോലും മെൻ ഇൻ ബ്ലൂ തോൽവി വഴങ്ങിയിട്ടില്ല.
കഴിഞ്ഞ ലോകകപ്പിന് ശേഷം എട്ട് പരമ്പരകളാണ് ഇന്ത്യ കളിച്ചത്. അതിൽ എല്ലാത്തിലും ടീം വിജയിച്ചു. ഒപ്പം ഏഷ്യാ കപ്പും ടീം ഉയർത്തി. സൂര്യക്ക് കീഴിൽ കളിച്ച ഒരു പരമ്പരയിലും ഇന്ത്യ പരാജയപ്പെട്ടില്ലെന്നതും ടീമിന്റെ സാധ്യതകൾ കൂട്ടുന്നു.
ഇതിനൊപ്പം തന്നെ ഇന്ത്യൻ ടീമിന്റെ നിലവാരം ഉയർത്തുന്ന മറ്റൊരു സ്റ്റാറ്റ്സ് കൂടിയിട്ടുണ്ട്. അത് മറ്റൊന്നുമല്ല, സിക്സറടിയിൽ ടീമിന്റെ കഴിവാണ്. 2023ന് ശേഷം ലോകകപ്പ് സ്‌ക്വാഡിലുള്ള ഇന്ത്യൻ താരങ്ങൾ അടിച്ച് കൂട്ടിയത് 1081 സിക്സുകളാണ്. ഓരോ 10.99 പന്തിലും ഇന്ത്യൻ താരങ്ങൾ സിക്സുകൾ അടിച്ച് കൂട്ടി. .
സികസറടിയിൽ വെസ്റ്റ് ഇൻഡീസ് 1198 എണ്ണവുമായി മുന്നിലുണ്ടെങ്കിലും അവർ ഓരോ 12.81 പന്തുകൾ കൂടുപ്പോഴാണ് സിക്സറടിച്ചത്.
ഇന്ത്യൻ ടീം. Photo: BCCi/x.com
ഇതിനൊപ്പം തന്നെ, ടി – 20യിലെ ഒരു ഇന്നിങ്സിൽ ഒരു ബാറ്റർ പത്തിൽ കൂടുതൽ സിക്സടിക്കുന്നതിലും ഇന്ത്യൻ ബാറ്റർമാർ തന്നെയാണ് മുന്നിലുള്ളത്. അത്തരത്തിലുള്ള ഒമ്പത് ഇന്നിങ്‌സുകളാണ് ഇന്ത്യൻ താരങ്ങളിൽ നിന്നുണ്ടായത്.