ഇന്ത്യന്‍ സിനിമയിലെ രണ്ട് ഇതിഹാസതുല്യരുടെ പതനത്തിന് രണ്ട് വര്‍ഷമായിരിക്കുകയാണ്. അണിയിച്ചൊരുക്കിയ സിനിമകളിലെല്ലാം പ്രേക്ഷകരെ വിസ്മയിപ്പിച്ച ഷങ്കറും ഇന്ത്യന്‍ സിനിമയുടെ എന്‍സൈക്ലോപീഡിയയായ കമല്‍ ഹാസനും രണ്ടാമത് ഒന്നിച്ച ഇന്ത്യന്‍ 2 റിലീസായിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം പിന്നിട്ടിരിക്കുകയാണ്.
ഷങ്കറിന്റെയും കമല്‍ ഹാസന്റെയും കരിയറിലെ ഏറ്റവും മോശം സിനിമയെന്ന് പലരും അഭിപ്രായപ്പെടുന്ന ചിത്രമാണ് ഇന്ത്യന്‍ 2. 1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന് 28 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗമൊരുക്കിയപ്പോള്‍ തമിഴ് സിനിമയിലെ ഏറ്റവും വലിയ പരാജയമായി മാറി. ബോക്‌സ് ഓഫീസ് പരാജയത്തിനപ്പുറം ട്രോളന്മാരുടെ ഇടയിലും വലിയ ചര്‍ച്ചയായിരുന്നു ഇന്ത്യന്‍ 2.

രണ്ടാം വാര്‍ഷികത്തിലും ചിത്രം ട്രോള്‍ മെറ്റീരിയലായി മാറിയിരിക്കുകയാണ്. അങ്ങേയറ്റം പരിഹസിച്ചുകൊണ്ടാണ് ചിത്രത്തിന്റെ വാര്‍ഷികം ട്രോളന്മാര്‍ ആഘോഷമാക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ വല്ലപ്പോഴും സംഭവിക്കുന്ന ദൃശ്യവിസ്മയമെന്നാണ് ഇന്ത്യന്‍ 2ന് ലഭിക്കുന്ന പ്രധാന ട്രോള്‍. എയര്‍ പിടിച്ച് സിക്‌സ് പാക്ക് വരുത്തുന്നതും മര്‍മാണി വിദ്യ ചെയ്ത് ലിപ്സ്റ്റിക് കൊടുക്കുന്നതുമെല്ലാം അത്ഭുതമായിരുന്നെന്ന് ചിലര്‍ പരിഹസിക്കുന്നു. മൈദ മാവ് കുഴച്ചുവെച്ച പോലുള്ള പ്രോസ്‌തെറ്റിക് മേക്കപ്പിനെയും എടുത്തുപറയണം.
സോഷ്യല്‍ മീഡിയയിലെ ഗര്‍ജിക്കുന്ന സിംഹം ചിത്രാ അരവിന്ദനും ട്രോളന്മാരുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുന്നില്ല. സിദ്ധാര്‍ത്ഥിന് ആദ്യമായി നായകവേഷം നല്‍കിയ ഷങ്കര്‍ തന്നെ അദ്ദേഹത്തെ ഈ സിനിമയിലൂടെ ഫീല്‍ഡ് ഔട്ടാക്കി വിട്ടെന്നും കമന്റുകളുണ്ട്. സിദ്ധാര്‍ത്ഥിന്റെ ഗ്യാങ് തമ്മില്‍ നടത്തുന്ന സംഭാഷണങ്ങള്‍ ഇപ്പോഴും അസഹനീയം തന്നെയാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

മൂന്നാം ഭാഗത്തിനുള്ള മൂന്ന് മിനിറ്റ് ട്രെയ്‌ലര്‍ കാണിക്കാനായി മൂന്ന് മണിക്കൂറുള്ള സിനിമ എടുത്തുവെച്ച ഷങ്കറിന്റെ വൈഭവത്തെയും ‘പ്രശംസിക്കുന്നവരുണ്ട്’. സിനിമയില്‍ ആകെ കൊള്ളാവുന്ന പോര്‍ഷന്‍ ഈയൊരു ട്രെയ്‌ലര്‍ മാത്രമാണെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു. കമല്‍ ഹാസന്റെയടുത്ത് നിന്ന് ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചില്ലെന്നും കമന്റുകളുണ്ട്.
കരിയറിലെ ഏറ്റവും മോശം സിനിമയെന്ന് ഇന്ത്യന്‍ 2നെ പലരും വിമര്‍ശിച്ചപ്പോള്‍ കമല്‍ ഹാസന്‍ തൊട്ടടുത്ത സിനിമയില്‍ അത് മാറ്റിപ്പറയിച്ചെന്നാണ് മറ്റൊരു കമന്റ്. മണിരത്‌നവുമായി കൈകോര്‍ത്ത തഗ് ലൈഫ് ഓര്‍ക്കാനാഗ്രഹിക്കാത്ത സിനിമാനുഭവമാണെന്ന് മറ്റൊരാള്‍ കമന്റ് പങ്കുവെച്ചു. ഇനിയങ്ങോട്ട് എല്ലാ വര്‍ഷവും ജൂലൈ 12ന് ഇന്ത്യന്‍ 2 എയറിലാകുമെന്നാണ് പലരുടെയും പ്രവചനങ്ങള്‍.
Celebrating 2 Years of Indian 2.
Awesome – Corruption Nasam#2yearsofindian2 pic.twitter.com/q7BZKGQhOm
— AIB (@timeout_7) July 12, 2026
Content Highlight: Indian 2 getting trolls on its second anniversary
