modi01[]ന്യൂദല്‍ഹി: ആണവ വിതരണ ഗ്രൂപ്പിലും (ന്യൂക്ലിയര്‍ സപ്ലെയേര്‍സ് ഗ്രൂപ്പ്- എന്‍.എസ്.ജി)  മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിമിലും (എം.ടി.സി.ആര്‍) അംഗത്വം എടുക്കുന്നതിനുള്ള എല്ലാ നടപിടകളും ഇന്ത്യ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും തമ്മിലുള്ള ചര്‍ച്ചയില്‍ ഒബാമ ഇന്ത്യയ്ക്ക് അനുകൂലമായാണ് സംസാരിച്ചത്.

ഗ്ലോബല്‍ ആണവ സംഘടനയുടെ ഭാഗമാകുന്നതിന് ഇത് ഇന്ത്യയെ സഹായിക്കും. ബഹിരാകാശത്തും ആരോഗ്യ രംഗത്തും ന്യൂക്ലീയറും ടെക്‌നോളജീസും ഇന്ത്യയ്ക്ക് ലഭിക്കും.

എന്‍.എസ്.ജി, എം.ടി.സി.ആര്‍, വാസെനാര്‍ വ്യവസ്ഥ, ആസ്‌ട്രേലിയന്‍ ഗ്രൂപ്പ് എന്നിവയില്‍ അംഗത്വം ലഭിക്കുന്നതിന് ഇന്ത്യ കഴിഞ്ഞ അഞ്ച് വര്‍ഷമായി ചര്‍ച്ച നടത്തുന്നുണ്ടായിരുന്നു.

ആണവ വിഷയത്തില്‍ ഈ ആഴ്ച തന്നെ യോഗങ്ങള്‍ ഉണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ആണവോര്‍ജവവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പെട്ടെന്നുള്ള തീരുമാനമാണ് മോദി ആവശ്യപ്പെടുന്നത്. ഇത് ആണവോര്‍ജത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും അദ്ദേഹം കണക്ക് കൂട്ടുന്നു.

ഇന്ത്യയുടെയും യു.എസിന്റെയും ഭാഗത്ത് ആവശ്യത്തിലധികം പ്രശ്‌നങ്ങളുണ്ട്. ആണവ പദ്ധതിയിലെ ആണവോര്‍വുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള എല്ലാ അവകാശവും യു.എസിനുണ്ടാകും. എന്നാല്‍ ഇന്ത്യ ഇത് അംഗീകരിച്ചിട്ടില്ല. പക്ഷേ ഈ വിഷയത്തിലുള്ള ഇന്ത്യയുടെ തീരുമാനം പ്രധാനപ്പെട്ടതാണ്. കാരണം ജപ്പാനുമായും ആസ്‌ട്രേലിയയുമായുമുള്ള ആണവ കാരാര്‍ ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും.