വാഷിങ്ടണ്‍ :ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച ഉപേക്ഷിച്ചത് നിര്‍ഭാഗ്യകരമായെന്നും ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇരുരാജ്യങ്ങളും തയ്യാറാവണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നപരിഹാരമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി റഷ്യയില്‍ പറഞ്ഞു.
ഇന്ത്യ പാക് തര്‍ക്കത്തിനിടയാക്കുന്ന സംഭവങ്ങള്‍ നിര്‍ണായകമാണെന്ന് മനസ്സിലാക്കുന്നുണ്ട്. ഈ വര്‍ഷം ആദ്യം ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ പ്രതീക്ഷനല്‍കുന്നതായിരുന്നു വെന്നും കിര്‍ബി കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തില്‍ തീവ്രവാദത്തെ പ്രതിരോധിക്കുന്നതില്‍ അമേരിക്ക നിര്‍ണായകപങ്കുവഹിക്കുമെന്നും മറ്റ് രാജ്യങ്ങളും അവരവരുടെ പങ്ക് നിര്‍വഹിക്കുമെന്നാണ് അമേരിക്ക വിശ്വസിക്കുന്നതെന്നും കിര്‍ബി പറഞ്ഞു.
ഈ മാസം നടക്കാനിരുന്ന ഇന്ത്യാ പാക് നയതന്ത്ര ചര്‍ച്ചകളില്‍ നിന്നും പാകിസ്ഥാന്‍ പിന്‍മാറുകയായിരുന്നു. കശ്മീരിലെ വിഘടനവാദി നേതാക്കളെ പാകിസ്ഥാന്‍ ചര്‍ച്ചയ്ക്ക വിളിച്ചതില്‍ ഇന്ത്യക്കുണ്ടായ പ്രകോപനവും തീവ്രവാദം ചര്‍ച്ചചെയ്യാണമെന്ന ഇന്ത്യയുടെ നിബന്ധനയുമാണ് പാകിസ്ഥാന്‍ ചര്‍ച്ചയില്‍ നിന്നും പിന്‍മാറാന്‍ കാരണമായത്. അതേസമയം ഐക്യരാഷ്ട്രസഭയുടെ അടുത്ത സെഷനില്‍ അമേരിക്ക ഇരുരാജ്യങ്ങളുടെയും പ്രതിനിധികളുമായി ചര്‍ച്ചനടത്തുമൊ എന്ന കാര്യത്തില്‍ ജോണ്‍ കിര്‍ബി വ്യക്തമായ മറുപടി പറഞ്ഞില്ല.
