ഒറ്റ സെഞ്ച്വറിയില്‍ ചരിത്രം; ബ്രാഡ്മാനൊപ്പമെത്താന്‍ രോഹിത്
Cricket
ഒറ്റ സെഞ്ച്വറിയില്‍ ചരിത്രം; ബ്രാഡ്മാനൊപ്പമെത്താന്‍ രോഹിത്
ഫസീഹ പി.സി.
Tuesday, 14th July 2026, 12:45 pm

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ഇന്നാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പര ആരംഭിക്കുന്നത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി.

ടി – 20 പരമ്പരയിലേറ്റ നാണംകെട്ട തോല്‍വിയ്ക്ക് പകരം
വീട്ടാനുറച്ചാകും ഇന്ത്യന്‍ സംഘം കളത്തിലിറങ്ങുക. മറുവശത്ത് ഏകദിന പരമ്പരയിലും ഇന്ത്യയെ കീഴ്‌പ്പെടുത്തുക എന്നതാവും ഇംഗ്ലീഷ് സംഘം ലക്ഷ്യം വെക്കുക.

ഈ പരമ്പരക്കായി കളത്തിലിറങ്ങുമ്പോള്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയ്ക്ക് ഒരു മിന്നും നേട്ടം കൈവരിക്കാന്‍ സാധിക്കും. ഇംഗ്ലണ്ടില്‍ പത്ത് സെഞ്ച്വറികള്‍ നേടിയ രണ്ടാമത്തെ സന്ദര്‍ശക താരമാകാനാണ് ഇന്ത്യൻ ഓപ്പണർക്ക് അവസരമുള്ളത്. ഇതിനായി ഹിറ്റ്മാന് വേണ്ടത് ഒരൊറ്റ സെഞ്ച്വറിയാണ്. ഇതുവരെ ഇംഗ്ലണ്ട് മണ്ണില്‍ താരം മൂന്ന് ഫോര്‍മാറ്റിലുകളിലുമായി ഒമ്പത് സെഞ്ച്വറികള്‍ അടിച്ചിട്ടുണ്ട്.

ഓസ്ട്രേലിയന്‍ ഇതിഹാസം സര്‍ ഡോണ്‍ ബ്രാഡ്മാനാണ് ഇംഗ്ലണ്ടില്‍ പത്ത് സെഞ്ച്വറികള്‍ നേടിയ ഏക സന്ദര്‍ശക താരം. താരത്തിന് 11 സെഞ്ച്വറികളാണുള്ളത്. അതെല്ലാം ടെസ്റ്റ് ക്രിക്കറ്റിലാണ് ഇതിഹാസം നേടിയത് എന്നതാണ് ശ്രദ്ധേയം.

ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ സന്ദര്‍ശക താരങ്ങള്‍ (ടെസ്റ്റ് + ഏകദിനം + ടി – 20)

(താരം – ടീം – സെഞ്ച്വറികള്‍ എന്നീ ക്രമത്തില്‍)

സര്‍ ഡോണ്‍ ബ്രാഡ്മാന്‍ – ഓസ്‌ട്രേലിയ – 11

രോഹിത് ശര്‍മ – ഇന്ത്യ – 9

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 8

സര്‍ വിവ് റിച്ചാര്‍ഡ്സ് – വെസ്റ്റ് ഇന്‍ഡീസ് – 7

ഗോര്‍ഡന്‍ ഗ്രീനിഡ്ജ് – വെസ്റ്റ് ഇന്‍ഡീസ് – 7

അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തിന് ശേഷം ഇന്ത്യ പരമ്പരയില്‍ ജൂലൈ 16നും ജൂലൈ 19നും ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങും. സോഫിയ ഗാര്‍ഡന്‍സും ലോര്‍ഡ്‌സുമാണ് വേദികള്‍.

Content Highlight: Ind vs Eng: Rohit Sharma needs one century to become 2nd Visiting player after Don Bradman to Score 10 Centuries in England

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.