മുംബൈ: മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ കുടുംബത്തിനും സമരം ചെയ്യുന്ന സുഹൃത്തുക്കള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോംബൈ ഐ.ഐ.ടി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനം.
അംബദകറൈറ്റ് സ്റ്റുഡന്റ് കളക്ടീവ്, അംബേദക്കര്‍ പെരിയാര്‍ ഫൂലെ സ്റ്റഡി സര്‍ക്കിള്‍, നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ് , തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പ്രകടനം.
രാജ്യവ്യാപകമായി വിവിധ സര്‍വ്വകലാശാലകളില്‍ നിന്ന് ഫാത്തിമയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പിന്തുണയുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത് എത്തുന്നുണ്ട്. മുംബൈ സര്‍വകലാശാലയിലെ കലിന ക്യാംപസിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
മദ്രാസ് ഐ.ഐ.ടിയില്‍ നടക്കുന്ന ആറാമത്തെ മരണമാണ് ഫാത്തിമയുടെത്, അധ്യാപകരില്‍ ചിലരുടെ ജാതിയവും മുസ്‌ലിം വിരുദ്ധവുമായ പെരുമാറ്റമാണ് ഇത്തരം മരണങ്ങളിലേക്ക് നയിക്കുന്നത്. ഇത്തരത്തിലുള്ള ജാതീയവും ബ്രാഹ്മണിക്കലുമായ അജണ്ടകള്‍ പരിശോധിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ പറഞ്ഞു.

ഫാത്തിമയുടെ മരണം ‘ഇന്‍സ്റ്റിട്യൂഷണല്‍ കൊലപാതകം’ ആണെന്നും ദളിത്, ഒ.ബി.സി, മുസ്‌ലിം, എല്‍.ജി.ബി.ടി.ക്യൂ വിഭാഗങ്ങളിലും മറ്റ് ന്യൂനപക്ഷ സമുദായങ്ങളിലെയും വിദ്യാര്‍ത്ഥികളുടെ ഭരണഘടനപരമായ അവകാശങ്ങള്‍ പോലും ഉറപ്പുവരുത്തുന്നതില്‍ ഉന്നതവിദ്യഭ്യാസ വകുപ്പ് പരാജയപ്പെട്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
കാലതാമസം ഇല്ലാതെ ഫാത്തിമ ലത്തീഫിന്റെ മരണം അന്വേഷിക്കണമെന്നും ഐ.ഐ.ടി മദ്രാസിനോടും തമിഴ്‌നാട് പൊലീസിനോടും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
ഐ.ഐ.ടി ബോംബയില്‍ അങ്കിത് അംഭോറിന്റെ മരണത്തില്‍ 2015 ല്‍ എ.കെ സുരേഷ് കമ്മറ്റി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വി
ണമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
DoolNews Video
