മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ലക്ഷ്മി ഗോപാലസ്വാമി. അഭിനേത്രി മാത്രമല്ല മികച്ച നർത്തകി കൂടിയാണ് നടി. ലോഹിതദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി സിനിമയിലേക്കെത്തിയത്.
മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ലക്ഷ്മി ഗോപാലസ്വാമി. അഭിനേത്രി മാത്രമല്ല മികച്ച നർത്തകി കൂടിയാണ് നടി. ലോഹിതദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി സിനിമയിലേക്കെത്തിയത്.
ആദ്യ ചിത്രത്തിൽ തന്നെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലക്ഷ്മി സ്വന്തമാക്കി. പിന്നീട് കൊച്ചു കൊച്ചു സന്തോഷങ്ങൾ, കനകസിംഹാസനം എന്നിങ്ങനെ വിവിധ ചിത്രങ്ങളിൽ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവർക്കൊപ്പം അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ നൃത്തവും അഭിനയവുമാണ് തൻ്റെ ജീവിതമെന്ന് പറയുകയാണ് ലക്ഷ്മി ഗോപാലസ്വാമി.

പാട്ടും നൃത്തവും അഭിനയവുമെല്ലാം പ്രൊഫഷനായി തിരഞ്ഞെടുത്ത് മുന്നോട്ടുപോകുന്ന ഒരുപാട് പെൺകുട്ടികളുണ്ടെന്നും അത്തരം ആഗ്രഹങ്ങളുമായി മുന്നോട്ട് പോകണമെങ്കിൽ ശക്തമായ തീരുമാനങ്ങൾ എടുക്കണമെന്നും ലക്ഷ്മി പറയുന്നു.
നൃത്തവും അഭിനയവുമാണ് ജീവിതമെന്ന് താൻ തീരുമാനിച്ചുറപ്പിച്ചതാണെന്നും വിവാഹപ്രായമായപ്പോൾ ചോദ്യങ്ങളുയർന്നെന്നും നടി പറഞ്ഞു. എന്നാൽ അമ്മയാകലും കുട്ടികളെ വളർത്തലുമല്ല തൻ്റെ വഴിയെന്ന് മനസിലാക്കിയെന്നും അതിഷ്ടപ്പെടുന്നവരോട് തനിക്ക് സ്നേഹവും ബഹുമാനവുമാണെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു നടി.
‘പാട്ടും നൃത്തവും അഭിനയവുമെല്ലാം പ്രൊഫഷനായി തിരഞ്ഞെടുത്ത് മുന്നോട്ടുപോകുന്ന ഒരുപാട് പെൺകുട്ടികളുണ്ട്. അത്തരം ആഗ്രഹങ്ങളുമായി മുന്നോട്ടുപോകണമെങ്കിൽ ശക്തമായ ചില തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കുകയും വേണം.

നൃത്തവും അഭിനയവുമാണ് എൻ്റെ ജീവിതമെന്ന് ഞാൻ എത്രയോ മുമ്പേ തീരുമാനിച്ചുറപ്പിച്ചിരുന്നു. വിവാഹപ്രായമായപ്പോൾ സ്വാഭാവികമായും കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും സമ്മർദങ്ങൾ ഉയർന്നു. എന്നാൽ നിർബന്ധങ്ങൾക്ക് വഴങ്ങി എന്റെ ആഗ്രഹത്തെ വഴിതിരിച്ചുവിടാൻ മനസ് ഒരുക്കമായിരുന്നില്ല.
അമ്മയാകലും കുട്ടികളെ വളർത്തലുമല്ല എൻ്റെ വഴിയെന്ന് ഞാൻ തീരുമാനിച്ചിരുന്നു. അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേർ എനിക്ക് ചുറ്റുമുണ്ട്, അവരോടെനിക്ക് സ്നേഹവും ബഹുമാനവുമാണ്,’ ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.
Content Highlight: I had decided that becoming a mother was not my path says Lakshmi Gopalaswamy