ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഹേ സിനാമികയിലെ തോഴി എന്ന പാട്ട് പുറത്ത്. ദുല്‍ഖറിനൊപ്പം കാജലും അദിതി റാവുവും പാട്ടിലുണ്ട്.

മഴയത്ത് മനോഹരമായ ദൃശ്യങ്ങളോടെ ചിത്രീകരിച്ച പാട്ട് പ്രദീപ് കുമാറാണ് പാടിയിരിക്കുന്നത്. മദന്‍ കര്‍ക്കിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

നേരത്തേ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് വന്നപ്പോള്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് ഹേ സിനാമിക തിയേറ്ററുകളില്‍ എത്തിയത്. തെന്നിന്ത്യന്‍ കൊറിയോഗ്രാഫറായ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്ത ഹേ സിനാമിക

നൃത്തത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് സിനിമാ സംവിധായികയാവാന്‍ ബൃന്ദ തീരുമാനിച്ചത്.

തമിഴ്, തെലുങ്കു, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രമെത്തിയത്. കേരളത്തില്‍ മമ്മൂട്ടിയുടെ ഭീഷ്മ പര്‍വവും, ടൊവിനോ തോമസിന്റെ നാരദനുമാണ് ഹേ സിനാമികക്കൊപ്പം റിലീസ് ചെയ്തത്.

Content Highlight: hey sinamika video song thozhi out