മുംബൈ: തങ്ങളുടെ ആരാധകരുമായി സംവദിക്കാന്‍ താരങ്ങളെ സോഷ്യല്‍ മീഡിയ ഒരുപാട് സഹായിക്കുന്നുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ സോഷ്യല്‍ മീഡിയ മുട്ടന്‍ പണിയും തരാറുണ്ട്. ഇത്തവണ സോഷ്യല്‍ മീഡിയയുടെ പണി കിട്ടിയത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കാണ്. ഇന്നലെ നടന്ന ഇന്ത്യ-ന്യൂസിലാന്റ് ഏകദിനത്തിന് ശേഷമായിരുന്നു ക്രിക്കറ്റ് ഇതിഹാസത്തിന് അബദ്ധം പറ്റിയത്.

തുടര്‍ച്ചയായ ഏഴാമത്തെ പരമ്പര വിജയമായിരുന്നു ഇന്നലെ ഇ്ന്ത്യ കിവീസിനെതിരായ വിജയത്തിലൂടെ സ്വന്തമാക്കിയത്. വിജയത്തില്‍ ടീം ഇന്ത്യയെ അഭിനന്ദിച്ചു കൊണ്ടുള്ള സച്ചിന്റെ ട്വീറ്റാണ് ഇപ്പോള്‍ ട്രോളുകള്‍ക്ക് കാരണമായി മാറിയിരിക്കുന്നത്. മത്സരത്തിന് ശേഷം ടീമിനും താരങ്ങള്‍ക്കുമെല്ലാം അഭിനന്ദനം അറിയിച്ചു കൊണ്ടുള്ള ട്വീറ്റ് ചെയ്ത സച്ചിന് ഇന്ന് വീണ്ടും ട്വീറ്റ് ചെയ്യുകയായിരുന്നു. എ്ന്നാല്‍ ഇന്നത്തെ ട്വീറ്റില്‍ ടീം ഇന്ത്യയ്ക്ക കനത്ത പോരാട്ടമായിരിക്കും നേരിടേണ്ടി വരിക എന്നായിരുന്നു സച്ചിന്‍ പറയുന്നത്.

രണ്ട് ട്വീറ്റുകളും തമ്മില്‍ എട്ട് മണിക്കൂറിന്റ വ്യത്യാസമുണ്ടായിരുന്നു. ആദ്യത്തേതില്‍ മത്സരം കഴിഞ്ഞെന്നും അഭിനന്ദനമെന്നും പറഞ്ഞ സച്ചിന്‍ രണ്ടാമത്തെ മത്സരത്തില്‍ ഒരു ടൈറ്റ് ഫിനിഷ് ഉണ്ടാകുമെന്നാണ് തോന്നുന്നത് എന്നും പറഞ്ഞതോടെ ക്രിക്കറ്റ് ദൈവത്തിന് പറ്റിയത് പിഴവാണോ അതോ ഇനി ഭാവി പ്രവചിച്ചതാണോ എന്ന സംശയത്തിലാണ് ആരാധകര്‍.


Also Read: ‘ജി.എസ്.ടി തൊഴിലവസരങ്ങളെ കൊന്നു’; നോട്ട് നിരോധനം സംഘടിതമായ കൊള്ളയായിരുന്നുവെങ്കില്‍ ജി.എസ്.ടി കവര്‍ന്നത് സാധാരണക്കാരന്റെ ഉപജീവനത്തെയാണെന്നും മന്‍മോഹന്‍ സിംഗ്


സച്ചിന്റെ വീട്ടിലെ ടി.വി സ്ലോയാണെന്നും അതല്ല മുന്‍ കൂട്ടി കളി കാണാന്‍ കഴിയുന്ന ദൈവം അടുത്ത കൊല്ലത്തെ മത്സരം പ്രവചിക്കുകയാണെന്നുമൊക്കെയാണ് ട്രോളുകള്‍. അതേസമയം, ഏകദിന പരമ്പര 2-1 ന് ജയിച്ച വിരാടും കൂട്ടരും ട്വന്റി-20 പരമ്പരയ്ക്ക് ഒരുങ്ങുകയാണ്.

ചില പ്രതികരണങ്ങള്‍ കാണാം