ashish nehra

ഹൈദരാബാദ്: ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ എന്തുകൊണ്ടാണ് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാത്തതെന്ന് കഴിഞ്ഞ ട്വന്റി20 ലോകകപ്പിനിടെ ആരാധകക്കിടയില്‍ സജീവമായ ചര്‍ച്ചകളില്‍ ഒന്നാണ്. എന്നാല്‍ ഒടുവില്‍ ഇതിനുപിന്നിലുളള കാരണം നെഹ്‌റ തന്നെ വെളിപ്പെടുത്തി. ഐ.പി.എല്‍ ടി20 ഡോട് കോമിനോടാണ് നെഹ്‌റ കാരണം വ്യക്തമാക്കിയത്.

താനൊരു പ്രൊഫഷണല്‍ കളിക്കാരനാണ്, എല്ലാ ദിവസും തനിക്ക് കളികളുണ്ടാവും, അതിനാല്‍ തന്നെ പരിശീലനവും മറ്റുമായി നടക്കുമ്പോള്‍ സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉപയോഗിക്കാന്‍ സമയം കിട്ടാറില്ലെന്ന് നെഹ്‌റ വ്യക്തമാക്കി.

ഹൈദരാബാദ് ടീം കോച്ചായ വി.വി.എസ് ലക്ഷ്മണ്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാനായി തന്നെ പ്രേരിപ്പിക്കുന്നുണ്ടെന്നും നെഹ്‌റ പറയുന്നു. എന്നാല്‍ അടുത്തൊന്നും ഇതിലേക്കില്ലെന്നാണ് നെഹ്‌റ തീര്‍ത്തു പറഞ്ഞത്.

ഇന്ത്യന്‍ ടീമിന്റെ ബൗളിങ് കോച്ചാകുമോ എന്ന ചോദ്യത്തോട് താനിപ്പോഴും ക്രിക്കറ്റ് കളിക്കാരനാണെന്നാണ് നെഹ്‌റയുടെ മറുപടി. പരിക്ക് മൂലം കുറച്ച് മത്സരങ്ങള്‍ നഷ്ടപ്പെട്ട് തിരിച്ചത്തിയ നെഹ്‌റ കഴിഞ്ഞ മത്സരത്തില്‍ മാന്‍ ഓഫ്ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.