bolt

റിയോ: നൂറുമീറ്ററില്‍ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് ഹാട്രിക്. 9.81 സെക്കന്റിലാണ് ബോള്‍ട്ട് റിയോയില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്തത്. ബോള്‍ട്ടിന് ഏറെ വെല്ലുവിളി ഉയര്‍ത്തിയ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ 9.89 സെക്കന്റില്‍ വെള്ളി മെഡല്‍ നേടി. കാനഡയുടെ ആന്ദ്ര ഡി ഗ്രാസിക്ക് വെങ്കല മെഡല്‍ ലഭിച്ചു. അതേ സമയം ലണ്ടന്‍ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് യോഹാന്‍ ബ്ലേക്ക് നാലം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.  9.93 സെക്കന്‍ഡിലാണ് ബ്ലേക്കിന് ഫിനിഷിങ് ലൈന്‍ തെടാന്‍ സാധിച്ചുള്ളു.

ബോള്‍ട്ടിന്റെ സീസണിലെ മികച്ച സമയമാണിത്. 9.58 സെക്കന്റാണ് ബോള്‍ട്ടിന്റെ ഏറ്റവും കൂടിയ വേഗത.

ബീജിങ്ങിലും ലണ്ടനിലും 100 മീറ്ററില്‍ ജമൈക്കയുടെ ബോള്‍ട്ടിനായിരുന്നു സ്വര്‍ണം. 100 മീറ്ററിലും 200 മീറ്ററിലും റിലേയിലും ബോള്‍ട്ട്്് തന്നെയായിരുന്നു രാജാവ്.