ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കൊവിഡ്. അദ്ദേഹം തന്നെയാണ് രോഗം സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

നിലവില്‍ ഹോം ക്വാറന്റൈനിലാണ് അദ്ദേഹം. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമന്ന് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.

‘ എനിക്ക് കൊവിഡ് പോസിറ്റീവായിട്ടുണ്ട്. ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണ് ഉള്ളത്. കഴിഞ്ഞ ഏതാനും ദിവസത്തിനിടെ ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും ദയവുചെയ്ത് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം’, ഗുലാം നബി ആസാദ് ട്വിറ്ററില്‍ കുറിച്ചു.

ഈമാസം ആദ്യം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ അഹമ്മദ് പട്ടേലിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് മുന്‍പ് കോണ്‍ഗ്രസ് നേതാക്കളായ അഭിഷേക് സിങ്‌വിക്കും തരുണ്‍ ഗൊഗോയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ghulam Nabi Azad, Veteran Congress Leader, Tests Positive For COVID-19