ഏഷ്യാനെറ്റിലെ പരസ്പരം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി അരുണ്‍. ദീപ്തി ഐ. പി. എസ് എന്ന കഥാപത്രം ഇന്നും ഓരോ മലയാളിയുടെയും മനസിലുണ്ട്. സീരിയല്‍ രംഗത്ത് സിനിമയിലെത്തിയ ഗായത്രി വണ്‍ ഉള്‍പ്പെടയുള്ള ചുരുങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
മമ്മൂട്ടിയും വിനായകനും പ്രധാനവേഷങ്ങളിലെത്തിയ കളങ്കാവലിലും ഗായത്രി അരുണ്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഇപ്പോള്‍ മഹിളാരത്‌നവുമായുള്ള അഭിമുഖത്തില്‍ താന്‍ അങ്ങനെ കുറെയധികം സിനിമകള്‍ ചെയ്യുന്ന ആളല്ലെന്ന് ഗായത്രി അരുണ്‍ പറയുന്നു.
ഗായത്രി അരുണ്‍. Photo: screen grab/ red FM Malayalam/ youtube.com
‘പരസ്പരം’ സീരിയല്‍ ചെയ്യുമ്പോള്‍ കുറച്ച് നല്ല ഓഫറുകള്‍ വന്നെങ്കിലും അതൊന്നും ചെയ്യാന്‍ പറ്റിയിരുന്നില്ല. കളങ്കാവല്‍ സിനിമ കഴിഞ്ഞപ്പോള്‍ കുറച്ചു ഓഫറുകള്‍ വന്നു. കുറേ സിനിമകള്‍ ചെയ്യുന്നതിനപ്പുറം സ്‌ക്രീന്‍ സ്‌പേസ് കുറവാണെങ്കില്‍പ്പോലും എന്തെങ്കിലും നമുക്കായി ചെയ്യാന്‍ ഉള്ളത് സ്വീകരിക്കണം എന്നാണ് എന്റെ ആഗ്രഹം.
വണ്‍ സിനിമയിലാണെങ്കിലും കളങ്കാവലിലാണെങ്കിലും സീനുകളുടെ എണ്ണം വളരെ കുറവാണ്. ചെയ്യുമ്പോള്‍ എത്ര സീനുകളുണ്ട് എന്നതിനപ്പുറം നമ്മുടേതായ മാര്‍ക്ക് ഉണ്ടാക്കാന്‍ പറ്റുന്ന എന്തെങ്കിലുമുണ്ടോ എന്നാണ് നോക്കാറുള്ളത്. ജീവിതത്തില്‍ നടന്നതെല്ലാം ഒട്ടും പ്ലാന്‍ ചെയ്യാതെയാണ്. കുറച്ച് നാളുകളായി ഒരു സ്‌ക്രിപ്റ്റിന്റെ പണിപ്പുരയിലാണ്. സയന്‍സ് ബേസ്ഡ് തീമാണ്. അതില്‍ ശ്രദ്ധ നല്‍കണം. ആ പ്രൊജക്ട് സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലുമാണ്,’ ഗായത്രി അരുണ്‍ പറയുന്നു.
ബിസിനസാണെങ്കിലും അഭിനയമാണെങ്കിലും പൂര്‍ണ്ണ പിന്തുണയുമായി പങ്കാളി അരുണ്‍ കൂടെയുണ്ടെന്നും വളരെ പോസിറ്റീവായ ആളാണ് അദ്ദേഹമെന്നും ഗായത്രി അരുണ്‍ പറയുന്നു. ജീവിതത്തില്‍ പരസ്പരം ബഹുമാനം നല്‍കിയുള്ള ഒരു സ്‌പേസാണ് തങ്ങള്‍ പരസ്പരം നല്‍കുന്നതെന്നും തന്റെ ബണ്ടില്‍ ഓഫ് ജോയ് എന്നുപറയുന്നത് മോള്‍ കല്യാണിയാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഇറങ്ങി ഹിറ്റായ ചിത്രങ്ങളിലൊന്നായിരുന്നു കളങ്കാവല്‍. ജിതിന്‍ കെ. ജോസിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും വിനായകനും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം നിര്‍മിച്ചത് മമ്മൂട്ടി കമ്പനിയായിരുന്നു.
ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച സ്റ്റാന്‍ലി ദാസ് സ്ത്രീകളെ വശീകരിച്ച് പ്രണയത്തിലാഴ്ത്തുകയും, ലൈംഗികബന്ധത്തിന് ശേഷം അവരെ കൊലപ്പെടുത്തുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന സൈക്കോ കഥാപാത്രമായാണ് എത്തിയത്.
Content Highlight: Gayathri Arun on Parasparam serial and Kalmkaval movie