വലിയ സംഭവവികാസങ്ങള്‍ക്കായിരുന്നു തമിഴ് സിനിമാ ലോകവും രാഷ്ട്രീയവും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സാക്ഷ്യം വഹിച്ചത്. തമിഴിലെ ഏറ്റവുമധികം സ്റ്റാര്‍വാല്യൂവുള്ള അഭിനേതാവായ വിജയ് സിനിമാ ജീവിതം അവസാനിപ്പിക്കുകയും തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിക്കുകയും ചെയ്തപ്പോള്‍ നേരംപോക്ക് മാത്രമായിരിക്കുമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിന്നും ഭൂരിപക്ഷം നേടി വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സിനിമാക്കഥയെ വെല്ലുന്ന ക്ലൈമാക്‌സിനായിരുന്നു ലോകം സാക്ഷ്യം വഹിച്ചത്.

വിജയ്. Photo: X.com
വിജയ് മുഖ്യമന്ത്രിയായതിന് പിന്നാലെ തമിഴിലെ മറ്റൊരു സൂപ്പര്‍ താരമായ ധനുഷും രാഷ്ട്രീയത്തിലേക്കെത്തുന്നു എന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നിരുന്നു. സമീപകാലത്ത് താരത്തിന്റെ വേഷവിധാനത്തിലുണ്ടായ മാറ്റവും പെരുമാറ്റവുമായിരുന്നു ഇത്തരമൊരു അഭ്യൂഹങ്ങളുടെ പ്രധാന കാരണം. വിജയ് സംഘടിപ്പിച്ചതിന് സമാനമായി താരം തന്റെ ആരാധകര്‍ക്ക് വേണ്ടി പരിപാടികള്‍ സംഘടിപ്പിച്ചതും വലിയ വാര്‍ത്തയായിരുന്നു.
This response might make Dhanush rethink his political entry 😮💨🔥 https://t.co/KFi92HfP2h
— Fayas.naxiim🐿️ (@_faaaz) November 7, 2026
എന്നാല്‍ കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ധനുഷ് നായകനാകുന്ന രാജ്കുമാര്‍ പെരിയസ്വാമി ചിത്രം ഓമിന്റെ ഓഡിയോ ലോഞ്ചിനിടയിലാണ് സംഭവം. സായ് പല്ലവി സംസാരിക്കുന്നതിനിടയില്‍ വിജയിയെ പരാമര്‍ശിച്ചതോടെ പരിപാടിക്കെത്തിയവര്‍ ആര്‍പ്പുവിളി തുടങ്ങുകയായിരുന്നു. ധനുഷ് വേദിയിലിരിക്കെ മിനുട്ടുകളോളമാണ് ഈ ആരവം തുടര്‍ന്നത്. ഇതിന് പിന്നാലെ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

Photo: X.com
ഇതിന് പിന്നാലെ ധനുഷിന് മുന്നറിയിപ്പുമായി എത്തുകയാണ് വിജയ് ആരാധകര്‍. വിജയിയെ എതിര്‍ത്തുകൊണ്ട് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ ധനുഷിന് എന്തെങ്കിലും പ്ലാനുണ്ടെങ്കില്‍ അതിപ്പോള്‍ തന്നെ ഉപേക്ഷിക്കാമെന്നും. വിജയ് ഉണ്ടാക്കിയ സ്വാധീനം മറ്റൊരു സിനിമാ താരത്തിനും തമിഴ്‌നാട് ജനതയ്ക്ക് മേല്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കില്ലെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Content Highlight: Incident Om movie audio launch regarding Chief minister vijay goes viral
