നിര്‍ഭയകേസ്; പ്രതികളെ ജനുവരി 22 ന് തൂക്കിലേറ്റാനാകില്ലെന്ന് ദല്‍ഹി സര്‍ക്കാര്‍
national news
നിര്‍ഭയകേസ്; പ്രതികളെ ജനുവരി 22 ന് തൂക്കിലേറ്റാനാകില്ലെന്ന് ദല്‍ഹി സര്‍ക്കാര്‍
ന്യൂസ് ഡെസ്‌ക്
Wednesday, 15th January 2020, 3:03 pm

ന്യൂദല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ നാലു പ്രതികളുടെ വധശിക്ഷ ജനുവരി 22 ന് നടപ്പിലാക്കാനാകില്ലെന്ന് ദല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതി മുമ്പാകെ അറിയിച്ചു.

വധശിക്ഷയ്‌ക്കെതിരെ പ്രതികള്‍ പ്രസിഡന്റിന് ദയാഹരജി നല്‍കിയിട്ടുണ്ട്. ദയാഹരജി പ്രസിഡന്റ് പരിഗണിച്ച ശേഷം 14 ദിവസം സമയം പ്രതികള്‍ക്ക് ലഭിക്കും. ഇതിനാല്‍ തന്നെ ജനുവരി 22 ന് വധശിക്ഷ നടപ്പിലാക്കാനില്ലെന്നാണ് ദല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി കോടതി പുറപ്പെടുവിച്ച മരണവാറന്റിനെതിരെ പ്രതി മുകേഷ് സിങ് നല്‍കിയ ഹരജി പരിഗണിക്കവെയാണ് ദല്‍ഹി പൊലീസ് ഇക്കാര്യം കോടതിയെ അറിയിച്ചത്. മുകേഷ് സിങ്ങിന്റെ ഹരജിയില്‍ കോടതിയില്‍ വാദം തുടരുകയാണ്.

ദല്‍ഹി പാട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച മരണവാറന്റ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടാണ്  പ്രതികളിലൊരാളായ മുകേഷ് സിങ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

മുകേഷ് സിങ്, വിനയ് ശര്‍മ എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹരജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തങ്ങളുടെ പ്രായവും പശ്ചാത്തലവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ തിരുത്തല്‍ ഹരജി സമര്‍പ്പിച്ചത്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചായിരുന്നു ഹരജി പരിഗണിച്ചത്.

ജനുവരി ഏഴിനാണ് നിര്‍ഭയകേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലു പ്രതികളെയും ജനുവരി 22 ന് വധശിക്ഷയ്ക്ക് വിധിക്കണമെന്ന് ദല്‍ഹി പാട്യാല ഹൗസ് കോടതി ഉത്തരവിട്ടത്.