എഡിറ്റര്‍
എഡിറ്റര്‍
അലൈന്‍മെന്റ് മാറ്റാനാവില്ലെന്ന് ഗെയ്ല്‍, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് സമരസമിതി; സമവായമാകാതെ സര്‍വകക്ഷി യോഗം
എഡിറ്റര്‍
Monday 6th November 2017 7:44pm

 

കോഴിക്കോട്: ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തില്‍ സമവായമായില്ല. സമരസമിതിയുടെ പ്രധാന ആവശ്യമായിരുന്ന അലൈന്‍മെന്റ് മാറ്റണമെന്ന നിര്‍ദ്ദേശം അംഗീകരിക്കനാവില്ലെന്ന് ഗെയ്ല്‍ വ്യക്തമാക്കി.

അതേസമയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതാണ് ഗെയ്ല്‍ സമരമെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. പദ്ധതിക്ക് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ സ്ഥലം ഏറ്റെടുത്തിരുന്നു. എന്നാല്‍ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലാണ് ചിലരുടെ പ്രതികരണങ്ങളെന്നും മന്ത്രി പറഞ്ഞു.


Also Read: ‘രാജ്യത്തെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകളെ നയിക്കുന്നത് ബി.ജെ.പി’; കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അവിടെ വികസനം അപ്രത്യക്ഷമാകുമെന്ന് രാജ്‌നാഥ് സിംഗ്


അഞ്ചു മീറ്റര്‍ സമീപത്തുകൂടി പൈപ്പ് ലൈന്‍ കടന്നു പോകുന്ന വീടുകള്‍ക്ക് സംരക്ഷണം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അഞ്ചു സെന്റ് ഭൂമി മാത്രം ഉള്ളവരുടെ പുനരധിവാസം ഗെയില്‍ ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നഷ്ടപരിഹാരത്തുക പരമാവധി വര്‍ധിപ്പിക്കും. ഭൂമിയ്ക്ക് പരമാവധി മാര്‍ക്കറ്റ് വില നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഭൂമി വില ഉയര്‍ത്തുന്ന കാര്യം ഗെയിലുമായി സംസാരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


Also Read: ‘പിണറായി വിളിച്ചു, കോഹ്‌ലി എത്തി’; കേരളാ പൊലീസിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുത്ത് ഇന്ത്യന്‍ നായകനും താരങ്ങളും, വീഡിയോ കാണാം


ചര്‍ച്ച വിജയകരമാണെന്ന് മന്ത്രി പറഞ്ഞപ്പോള്‍ പ്രധാന ആവശ്യങ്ങളൊന്നും അംഗീകരിക്കപ്പെട്ടില്ലെന്ന് സമര സമിതി വ്യക്തമാക്കി. അതേസമയം സമരക്കാരുടെ പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങളും അംഗീകരിച്ചില്ലെന്ന് യു.ഡി.എഫ് നേതക്കള്‍ പ്രതികരിച്ചു.

സമരം തുടരുന്നത് സംബന്ധിച്ച് നാളെ തീരുമാനമെടുക്കുമെന്നുമാണ് സമരക്കാരുടെ നിലപാട്. ഭൂമിയ്ക്ക് ന്യായവില അനുസരിച്ചുള്ള നഷ്ടപരിഹാരം അംഗീകരിക്കില്ല. വിപണി വിലയുടെ നാലിരട്ടി നഷ്ടപരിഹാരമായി നല്‍കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

Advertisement