എഡിറ്റര്‍
എഡിറ്റര്‍
‘രാജ്യത്തെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകളെ നയിക്കുന്നത് ബി.ജെ.പി’; കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അവിടെ വികസനം അപ്രത്യക്ഷമാകുമെന്ന് രാജ്‌നാഥ് സിംഗ്
എഡിറ്റര്‍
Monday 6th November 2017 6:53pm

 

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അവിടെ വികസനം അപ്രത്യക്ഷമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് രാജ്‌നാഥ് സിംഗ് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.

ഛത്തീസ്ഗഢും, ജാര്‍ഖണ്ഡും ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം വികസനത്തില്‍ പ്രകടമായ മാറ്റം കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ രാജ്യത്തെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ സര്‍ക്കാരുകളെ നയിക്കുന്നത് ബി.ജെ.പിയാണ്.’


Also Read: ‘പിണറായി വിളിച്ചു, കോഹ്‌ലി എത്തി’; കേരളാ പൊലീസിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുത്ത് ഇന്ത്യന്‍ നായകനും താരങ്ങളും, വീഡിയോ കാണാം


ഹിമാചല്‍ പ്രദേശിനേക്കാളും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വികസനകാര്യത്തില്‍ മുന്‍പന്തിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനം രാജ്യത്തിന് നേട്ടമുണ്ടാക്കുകയാണ് ചെയ്തതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പിയുടെ നേതൃത്വത്തിലാണെങ്കിലും ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് തങ്ങള്‍ വിവേചനം കാണിക്കാറില്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 9 നാണ് ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 18 ന് ഫലം പ്രഖ്യാപിക്കും.

Advertisement