'അവര്‍ പോക്‌മോന്‍മാരെ അടക്കം ചെയ്യുന്നു'; ചൈനീസ് ജനതയ്ക്ക് നേരെ വംശീയ പരാമര്‍ശം നടത്തി വാര്‍ത്താ അവതാരകന്‍, സോഷ്യല്‍ മീഡിയയില്‍  പ്രതിഷേധം
COVID-19
'അവര്‍ പോക്‌മോന്‍മാരെ അടക്കം ചെയ്യുന്നു'; ചൈനീസ് ജനതയ്ക്ക് നേരെ വംശീയ പരാമര്‍ശം നടത്തി വാര്‍ത്താ അവതാരകന്‍, സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം
ന്യൂസ് ഡെസ്‌ക്
Sunday, 5th April 2020, 4:57 pm

ചൈനീസ് ജനതയ്‌ക്കെതിരെ വംശീയ പരാമര്‍ശം നടത്തി വിദേശ വാര്‍ത്താ ചാനല്‍ അവതാരകന്‍. ഫ്രഞ്ച് ന്യൂസ് ചാനലായ BEFMTV യിലെ വാര്‍ത്താ അവതാരകനായ ഇമ്മാനുവെല്‍ ലെപ്രെ ആണ് ചൈനയിലെ ജനങ്ങള്‍ക്കു നേരെ വംശീയ പരാമര്‍ശം നടത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചൈനയില്‍ കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് രാജ്യവ്യാപകമായി നടന്ന അനുശോചനമര്‍പ്പിക്കല്‍ സംപ്രേഷണം ചെയ്യുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ പരാമര്‍ശം. ‘ അവര്‍ പോക്‌മോന്‍മാരെ അടക്കം ചെയ്യുകയാണെന്നായിരുന്നു അവതാരകന്റെ വാക്കുകള്‍. ലൈവ് സംപ്രേഷണത്തിനിടയില്‍ പറഞ്ഞ ഈ വാക്കുകള്‍ വിവാദമാവുകയും നിരവധി പേര്‍ ചാനലിനെതിരെയും അവതാരകനെതിരെയും രംഗത്തു വരികയും ചെയ്തു. മൂന്ന് മിനുട്ട് നേരത്തെ നിശബ്ദമായ ആദരാജ്ഞലി അര്‍പ്പിക്കല്‍ സംപ്രേഷണം ചെയ്യുന്നതിനിടെയായിരുന്നു അവതാരകന്റെ വാക്കുകള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പോക്മാന്‍ വീഡിയോ ഗെയിമിലെ കഥാപാത്രങ്ങളെയും ചൈനീസ് ജനതയെയും സൂചിപ്പിച്ചു കൊണ്ടാണ് അവതാരകന്‍ ഈ പരാമര്‍ശം നടത്തിയത്. എന്നാല്‍ പോക്‌മോന്‍ ജപ്പാനീസ് സൃഷ്ടിയാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

സംഭവം വിവാദമായതോടെ മാപ്പു പറഞ്ഞു കൊണ്ട് അവതാരകന്‍ രംഗത്തെത്തി. മൈക്രോഫോണ്‍ ഓഫ് ആണെന്നാണ് വിചാരിച്ചിരുന്നതെന്നും മാപ്പുപറയുന്നുമെന്നാണ് ഇയാള്‍ അറിയിച്ചിരിക്കുന്നത്.

നേരത്തെ ഫ്രാന്‍സിലെ രണ്ടു ഡോക്ടര്‍മാരും വംശീയ പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായിരുന്നു. കൊവിഡ് വാക്‌സന്‍ പരീക്ഷണം ആഫ്രിക്കന്‍ വന്‍കരയില്‍ വെച്ച് നടത്തണമെന്നായിരുന്നു ഇവരുടെ പരാമര്‍ശം. ഇതിനെതിരെ ആഫ്രിക്കന്‍ ആര്‍ നോട്ട് ലാബ് അനിമല്‍സ് എന്ന ഹാഷ്ടാഗില്‍ വലിയ പ്രതിഷേധം നടക്കുന്നുണ്ട്.


ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ