മുന്‍ സൗത്ത് ആഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കലിനെ എസ്.എ20 ലീഗിന്റെ അഞ്ചാം സീസണില്‍ ജോബര്‍ഗ് സൂപ്പര്‍ കിങ്സിന്റെ മുഖ്യപരിശീലകനായി നിയമിച്ചു. ആദ്യ നാല് സീസണുകളിലും ടീമിന്റെ മുഖ്യപരിശീലകനായിരുന്ന സ്റ്റീഫന്‍ ഫ്‌ളമിങ്ങിന് പകരമായാണ് മോര്‍ക്കല്‍ ചുമതലയേല്‍ക്കുന്നത്.
ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ചിട്ടുള്ള മോര്‍ക്കല്‍, എസ്.എ20യുടെ പ്രഥമ സീസണ്‍ മുതല്‍ തന്നെ ജോബര്‍ഗ് സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണ്. പരിശീലകസംഘത്തിലെ അംഗമായി അദ്ദേഹം ഫ്രാഞ്ചൈസിക്കൊപ്പമുണ്ടായിരുന്നു. പരിശീലക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മുന്‍ ചെന്നൈ താരം സംസാരിച്ചിരുന്നു. ജോബര്‍ഗ് സൂപ്പര്‍ കിങ്സിന്റെ മുഖ്യപരിശീലകനായി നിയമിതനാകുന്നത് വലിയൊരു ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു.
OFFICIAL ANNOUNCEMENT
Joburg Super Kings announce the appointment of Albie Morkel as the team’s Head Coach.
A valued member of the Super Kings family, Albie brings a wealth of experience and a deep understanding of the team’s culture. We look forward to this exciting new chapter… pic.twitter.com/ROlguhrArA
‘ജോബര്‍ഗ് സൂപ്പര്‍ കിങ്സിന്റെ മുഖ്യപരിശീലകനായി നിയമിതനാകുന്നത് വലിയൊരു ബഹുമതിയാണ്. ഒരു താരമെന്ന നിലയില്‍ സൂപ്പര്‍ കിങ്‌സ് ജേഴ്സിയണിഞ്ഞതില്‍ നിന്ന്, ഇപ്പോള്‍ അതേ കുടുംബത്തിലെ ഒരു ഫ്രാഞ്ചൈസിയുടെ മുഖ്യപരിശീലകനാകുന്നതുവരെയുള്ള ഈ യാത്ര എനിക്ക് അതീവ സവിശേഷമാണ്. ഒരുമിച്ച് നാം കെട്ടിപ്പടുത്ത ശക്തമായ അടിത്തറ കൂടുതല്‍ കരുത്തുറ്റതാക്കാനും ഈ ടീമിന്റെ മുഴുവന്‍ കഴിവുകളും പുറത്തെടുക്കാന്‍ സഹായിക്കാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’മോര്‍ക്കല്‍ പറഞ്ഞു.
‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞങ്ങളുടെ പരിശീലകസംഘത്തിലെ അമൂല്യ അംഗമാണ് ആല്‍ബി മോര്‍ക്കല്‍. സൂപ്പര്‍ കിങ്സ് എന്താണെന്ന് അദ്ദേഹം നന്നായി മനസിലാക്കുന്നു. താരങ്ങളുമായും പരിശീലകസംഘവുമായും അദ്ദേഹം ശക്തമായ ബന്ധം വളര്‍ത്തിയെടുത്തിട്ടുണ്ട്. താരങ്ങളുടെ വളര്‍ച്ചയില്‍ തിരശീലയ്ക്ക് പിന്നില്‍ നിര്‍ണായക പങ്കും വഹിച്ചിട്ടുണ്ട്. ഈ പുതിയ ഉത്തരവാദിത്വം ഏറ്റെടുത്ത് ടീമിനെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്നത് കാണാന്‍ ഞങ്ങള്‍ അതിയായ ആവേശത്തിലാണ്,’ സൂപ്പര്‍ കിങ്സിന്റെ ഉടമ രൂപ ഗുരുനാഥ് പറഞ്ഞു.
അതേസമയം ഈ വര്‍ഷം നടന്ന എസ്.എ20 സീസണില്‍ ജോബര്‍ഗ് സൂപ്പര്‍ കിങ്‌സ് ലീഗ് ഘട്ടത്തില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. തുടര്‍ന്ന് എലിമിനേറ്റര്‍ മത്സരത്തില്‍ തോറ്റതോടെ ടീമിന്റെ കിരീടപ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു.
Content Highlight: Former South African all-rounder Albie Morkel has been appointed as the head coach of Joburg Super Kings in the SA20 league