ഫാത്തിമയുടെ കുടുംബത്തിന് പത്തുലക്ഷം അനുവദിക്കണം; പളനിസ്വാമിക്ക് രാംദാസ് അത്തേവാലെയുടെ കത്ത്
Fathima Latheef Death
ഫാത്തിമയുടെ കുടുംബത്തിന് പത്തുലക്ഷം അനുവദിക്കണം; പളനിസ്വാമിക്ക് രാംദാസ് അത്തേവാലെയുടെ കത്ത്
ന്യൂസ് ഡെസ്‌ക്
Tuesday, 19th November 2019, 3:50 pm

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബത്തിനെ സഹായിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി രാംദാസ് അത്തേവാലെ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു.

പ്രവാസി മലയാളി ഫെഡറേഷന്‍ ഇതു സംബന്ധിച്ച് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര മന്ത്രി തമിഴ് നാട് മുഖ്യമന്ത്രിയക്ക് കത്തയച്ചത്.

ഫാത്തിമയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്ന് പത്തുലക്ഷം രൂപ അനുവദിക്കണമെന്നും ആഴത്തിലും മികച്ച രീതിയിലും ഫാത്തിമയുടെ കേസ് അന്വേഷിക്കണമെന്നും കേന്ദ്ര മന്ത്രി മുഖ്യമന്ത്രിയ്ക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തത് തന്റെ മരണത്തിന് കാരണക്കാരായ അധ്യാപകരുടെ പേര് എഴുതി വെച്ചിട്ടാണ്. ഐ.ഐ.ടിയില്‍ അധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും ഫാത്തിമ നേരിട്ട മാനസിക പീഡനത്തെ സംബന്ധിച്ച് കൃത്യമായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രവാസി മലയാളി ഫെഡറേഷന്‍ കേന്ദ്ര മന്ത്രിക്ക് നവംബര്‍ 16ന് കത്തയച്ചിരുന്നു.

ഫാത്തിമയുടെ മാനസിക സമ്മര്‍ദ്ദത്തിന് ഒരു കാരണം അവള്‍ ഒരു മുസ്‌ലീമാണ് എന്നത് തന്നെയാണെന്നും കത്തില്‍ വിശദീകരിക്കുന്നു.

നവംബര്‍ എട്ടിനാണ് ഫാത്തിമ ലത്തീഫ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യചെയ്തതായി കണ്ടെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫാത്തിമ ലത്തീഫിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ക്യാംപസിലെ വിദ്യാര്‍ത്ഥികള്‍ നിരാഹാരമിരുന്നിരുന്നു. ഫാത്തിമയുടെ മരണം വിശദമായി ചര്‍ച്ച ചെയ്യാമെന്ന ഡീനിന്റെ ഉറപ്പിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ നിരാഹാരം അവസാനിപ്പിച്ചത്.