ഭർതൃവീട്ടുകാരുടെ പീഡനം: എട്ട് മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ
kERALA NEWS
ഭർതൃവീട്ടുകാരുടെ പീഡനം: എട്ട് മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ
ന്യൂസ് ഡെസ്‌ക്
Monday, 8th April 2019, 3:14 pm

മലപ്പുറം: നിലമ്പൂരില്‍ ഭർതൃവീട്ടുകാരുടെ പീഡനം സഹിക്കവയ്യാതെ എട്ട് മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃപിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എടക്കര കല്‍ക്കുളം സ്വദേശി വേലുക്കുട്ടിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

എട്ട് മാസം ഗര്‍ഭിണിയായിരുന്ന നിലമ്പൂര്‍ ആഠ്യന്‍പാറ സ്വദേശിനി നിഥിലയാണ് കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പീഡനത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് നിഥിലയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് യുവതിയുടെ ഭര്‍ത്താവിന്റെ പിതാവ് വേലുക്കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്തിടെയാണ് കൊല്ലം ഓയൂരിലെ തുഷാര എന്ന യുവതിയെ ഭർത്താവിന്റെ അമ്മയും ഭർത്താവും ചേർന്ന് സ്ത്രീധനത്തിന്റെ പേരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ വാർത്ത പുറത്ത് വന്നത്.