മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെ ഇഷ്ടമുള്ള അഭിനേതാവാണ് മോഹന്‍ലാല്‍. നാലുപതിറ്റാണ്ടിലധികമായി ഒട്ടനവധി കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച താരം ഇന്ന് മലയാളത്തിലെ മറ്റൊരു നടനും പകരം വെക്കാന്‍ സാധിക്കാത്ത സ്റ്റാര്‍ വാല്യൂവിന് ഉടമയാണ്. എമ്പുരാനും തുടരുമും ദൃശ്യം 3യും, ലൂസിഫറും പുലിമുരുകനും അടക്കം മലയാളത്തിലെ ഹൈയസ്റ്റ് ഗ്രോസര്‍ ചിത്രങ്ങളില്‍ ഭൂരിഭാഗവും താരത്തിന്റെ പേരിലാണ്. ഹൈപ്പ് ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് മികച്ച ഓപ്പണിങ് ഡേ കളക്ഷന്‍ ലഭിക്കാനും പോസിറ്റീവ് ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് മികച്ച ഫൈനല്‍ കളക്ഷന്‍ നേടാനും താരത്തിനുള്ള കെല്‍പ്പ് പ്രശംസനീയമാണ്.

ജയിലര്‍. Photo: X.com
താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയിലര്‍ 2. ഒക്ടോര്‍ 15ന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ നായകന്‍ രജിനികാന്താണെങ്കിലും വലിയ ഒരു വിഭാഗം ഓഡിയന്‍സും കാത്തിരിക്കുന്നത് മോഹന്‍ലാലിന്റെ കഥാപാത്രത്തിനായാണ്. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ സെക്കന്‍ഡ് നേരത്തേക്കാണ് താരം പ്രത്യക്ഷപ്പെടുന്നതെങ്കിലും യൂട്യൂബിലെ കമന്റ് ബോക്‌സ് മുഴുക്കെ മോഹന്‍ലാല്‍ ആരാധകര്‍ കൈയടക്കി വെച്ചിരിക്കുകയാണ്. രജിനികാന്ത്, ശിവരാജ് കുമാര്‍, ഹൃത്വിക് റോഷന്‍, തുടങ്ങി വമ്പന്‍ താരനിരയുണ്ടായിരിക്കെ ആണ് താരത്തിന്റെ വരവിനായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്നത്.
ചിത്രത്തില്‍ ഏറിപ്പോയാല്‍ അഞ്ച് മിനുട്ട് മാത്രമായിരിക്കും മോഹന്‍ലാലിന്റെ സ്‌ക്രീന്‍ സ്‌പെയിസ് എന്ന് അറിയാമെങ്കിലും മോഹന്‍ലാലിനെ കാണാന്‍ വേണ്ടി മാത്രമാണ് പലരും ടിക്കറ്റെടുക്കുന്നതെന്ന് കാണാം. അന്യഭാഷാ ചിത്രത്തിലെ കാമിയോ ആയിട്ടും താരത്തിന്റെ ആരാധകര്‍ എന്തുകൊണ്ടാണ് ഇത്രയും സ്വീകാര്യത ജയിലര്‍ 2വിന് നല്‍കുന്നതെന്ന ചര്‍ച്ച നടത്തുകയാണ് സോഷ്യല്‍ മീഡിയയിലെ സിനിമാ പേജുകള്‍.

ജയിലര്‍. Photo: X.com
മലയാളത്തില്‍ കാണാന്‍ സാധിക്കാത്ത വിധത്തില്‍ താരത്തിന്റെ ആരാധകര്‍ക്ക് അദ്ദേഹത്തെ കാണാന്‍ ഇഷ്ടമുള്ള വിധത്തില്‍ സ്റ്റൈലിഷായി പ്രെസന്റ് ചെയ്തത് കൊണ്ടാണ് ജയിലര്‍ 2ന് ഇത്രയും ഹൈപ്പ് ലഭിക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു. അനിരുദ്ധിന്റെ ബി.ജി.എമ്മില്‍ സ്റ്റൈലിഷായി സ്‌ക്രീനില്‍ എത്തിയ ആദ്യ ഭാഗത്തിലെ അവതരണം മാത്രമാണ് രണ്ടാം ഭാഗത്തിലെ ഹൈപ്പിന്റെ കാരണം. മലയാളത്തില്‍ ഇത്തരത്തില്‍ ഒരു സിനിമ ഇല്ലാത്തതിനാല്‍ തന്നെ അര്‍ഹിച്ച രീതിയില്‍ താരത്തെ പ്രെസന്റ് ചെയ്യുന്ന ചിത്രത്തിന് വലിയ കൈയടി ലഭിക്കുന്നത് സ്വാഭാവികമാണെന്നും പലരും വിലയിരുത്തുന്നു.
Content Highlight: Fans celebrate Mohanlal’s role in Jailer 2
