തമിഴ് സിനിമയുടെ ഗതി മാറ്റുമെന്നും കോളിവുഡിന് ആയിരം കോടി സമ്മാനിക്കുമെന്നുമെല്ലാം പ്രതീക്ഷ നല്‍കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകള്‍ സമ്മാനിച്ചതോടെ തമിഴിലെ ബ്രാന്‍ഡ് സംവിധായകനായി മാറി. വിക്രമിലൂടെ പരിചയപ്പെടുത്തിയ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് സിനിമാലോകത്ത് പുതിയ ട്രെന്‍ഡിന് വഴിവെച്ചു.
വിക്രമിന് ശേഷം കൈതി 2ലൂടെ തമിഴിലെ ഏറ്റവും വലിയ മള്‍ട്ടിസ്റ്റാര്‍ ചിത്രം ഒരുങ്ങുമെന്നെല്ലാം പ്രതീതി തന്നെങ്കിലും പിന്നീട് ആ യൂണിവേഴ്‌സില്‍ വേറെ സിനിമകള്‍ ഒന്നും വന്നിരുന്നില്ല. വിജയ് ചിത്രം ലിയോയെ ഫോഴ്‌സ്ഡായി യൂണിവേഴ്‌സിലേക്ക് കണക്ട് ചെയ്തതും വിമര്‍ശനത്തിന് വിധേയമായി. വര്‍ഷങ്ങളായി കാത്തിരിക്കുന്ന കൈതി 2ന്റെ കാര്യത്തിലും യാതൊരു പുരോഗതിയും ഇതുവരെ ഉണ്ടായിട്ടില്ല.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് Photo: Pinterest
ഇപ്പോഴിതാ എല്‍.സി.യുവില്‍ ഇനി പുതിയ സിനിമകളൊന്നും ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നിലവില്‍ ഷൂട്ട് പുരോമിച്ചുകൊണ്ടിരിക്കുന്ന ബെന്‍സാകും എല്‍.സി.യുവിലെ അവസാന ചിത്രമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൈതിയുടെ നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സുമായുള്ള അഭിപ്രായവ്യത്യാസം കാരണമാണ് സിനിമാറ്റിക് യൂണിവേഴ്‌സ് അവസാനിപ്പിക്കേണ്ടി വരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
വിക്രമിന് ശേഷം ചെയ്യേണ്ടിയിരുന്ന കൈതി 2 ലിയോ, കൂലി എന്നീ ചിത്രങ്ങള്‍ കാരണം വൈകുകയായിരുന്നു. വന്‍ ഹൈപ്പിലെത്തിയ കൂലി പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നതോടെ ലോകേഷ് വലിയ രീതിയില്‍ സൈബര്‍ അറ്റാക്കിന് ഇരയായി. കൂലിക്ക് ശേഷം ചെയ്യാനിരുന്ന കൈതി 2 വീണ്ടും വൈകുകയായിരുന്നു.

കൈതി 2 Photo: Dream Warrior Pictures/ Facebook
നിലവില്‍ അല്ലു അര്‍ജുനെ നായകനാക്കിക്കൊണ്ടുള്ള തെലുങ്ക് ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ സ്റ്റേജിലാണ് ലോകേഷ്. തുടര്‍ച്ചയായി രണ്ട് സിനിമകള്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നതോടെ ലോകേഷിലുള്ള പ്രതീക്ഷ പലര്‍ക്കും നഷ്ടമായിരിക്കുകയാണ്. ഇത്രയും കാലതാമസം നേരിടുന്നതിനാല്‍ യൂണിവേഴ്‌സിലുണ്ടായിരുന്ന ഇന്‍ട്രസ്റ്റും പലര്‍ക്കും നഷ്ടമായി.
നിലവില്‍ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്ന ബെന്‍സിലും ആര്‍ക്കും വലിയ പ്രതീക്ഷയില്ലാതിരിക്കുകയാണ്. ലോകേഷിന്റെ പ്രൊഡക്ഷന്‍ ഹൗസായ ജി സക്വാഡടക്കം നാല് പ്രൊഡക്ഷന്‍ ഹൗസ് എല്‍.സി.യുവിന്റെ ഭാഗമാണ്. ഓരോ സിനിമക്കും ഈ നാല് നിര്‍മാതാക്കളുടെ എന്‍.ഒ.സി വാങ്ങുക എന്നത് പ്രയാസമാണെന്നും പലരും ചൂണ്ടിക്കാണിക്കുന്നു.

2024ല്‍ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ട് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. രാഘവ ലോറന്‍സ്, നിവിന്‍ പോളി, രവി മോഹന്‍, സംയുക്ത മേനോന്‍ തുടങ്ങി വമ്പന്‍ താരനിരയുണ്ടെങ്കിലും അടുത്തൊന്നും ചിത്രം റിലീസ് ചെയ്യാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ ഹൈപ്പോടെ എത്തിയ സിനിമാറ്റിക് യൂണിവേഴ്‌സിന് ഇങ്ങനെ ഒരു അവസാനമുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
#EXCLUSIVE: END OF LCU. #Benz could be the LAST instalment of #LCU! A major rift between DWP & Loki has reportedly put the universe’s future in doubt. Loki to focus on standalone films hereafter.Unless a miracle happens, LCU ends with Benz! So No #Kaithi2 #Rolex & #Vikram2 💔
— itisthatis (@satharjavid) November 23, 2026
Content Highlight: Rumors that Benz will be last film Lokesh Cinematic Universe
