വിജയപരാജയങ്ങളുടെ ലോകമാണ് എപ്പോഴും സിനിമ. തുടര്‍ച്ചയായ പരാജയങ്ങളും വിജയങ്ങളും എല്ലാ താരങ്ങള്‍ക്കും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. പരാജയത്തില്‍ നിന്ന് തിരിച്ചുവരിക എന്നത് പലപ്പോഴും ശ്രമകരമായ ദൗത്യമാണ്. അത്തരത്തില്‍ നവംബറില്‍ വന്‍ കംബാക്ക് നടത്തിയ താരങ്ങളാണ് കന്നഡ താരം യഷും മലയാളികളുടെ ദുല്‍ഖറും.

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുന്ന രാമായണയില്‍ യഷും ഭാഗമായിരുന്നു. രാവണനായി വേഷമിട്ട യഷാണ് ചിത്രത്തിലെ ഷോ സ്റ്റീലര്‍. മൂന്ന് മണിക്കൂറോളമുള്ള സിനിമയില്‍ ആകെ ഒരു മണിക്കൂര്‍ സ്‌ക്രീന്‍ സ്‌പേസ് മാത്രമേ താരത്തിന് ലഭിച്ചുള്ളൂ. എന്നാല്‍ കിട്ടിയ സീനില്‍ തന്റെ സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് ഷോ സ്റ്റീലറായി മാറി.

യഷ് Photo: Gulte, Pinterest

രണ്ട് മാസം മുമ്പ് കരിയറിലെ ഏറ്റവും വലിയ പരാജയം നേരിട്ട യഷിന്റെ ഗംഭീര കംബാക്കായിരുന്നു രാമായണയിലൂടെ. കെ.ജി.എഫിന് ശേഷം യഷ് നായകനായെത്തിയ ടോക്‌സിക് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ പരാജയമായി മാറി. 650 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രം 300 കോടി മാത്രമായിരുന്നു നേടിയത്. ഒറ്റ ഒ.ടി.ടി പ്ലാറ്റ്‌ഫോമും ഇതുവരെ ടോക്‌സിക്കിനെ ഏറ്റെടുത്തിട്ടില്ല. ഇത്രയും വലിയ പരാജയത്തില്‍ നിന്ന് തന്റെ ഓറ വീണ്ടെടുത്ത യഷിനെ പലരും അഭിനന്ദിക്കുകയാണ്.

യഷിന്റെ അതേ അവസ്ഥയാണ് മലയാളത്തില്‍ ദുല്‍ഖറിനും നേരിടേണ്ടി വന്നത്. രണ്ടര വര്‍ഷത്തിന് ശേഷം സ്വന്തം ഇന്‍ഡസ്ട്രിയിലേക്കുള്ള കംബാക്ക് ദുല്‍ഖറിന് പിഴച്ചു. കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങിയ ഐ ആം ഗെയിം ബജറ്റ് പോലും തിരിച്ചുകിട്ടാതെ പരാജയമായി മാറി. ഗംഭീര ആദ്യപകുതിയുടെ പകുതി ലെവല്‍ പോലുമെത്താത്ത സെക്കന്‍ഡ് ഹാഫാണ് ഐ ആം ഗെയിമിന് തിരിച്ചടിയായത്.

ഐ ആം ഗെയിം, കാസം ലോ ഒക്ക താര Photo: Koimoi, Pinterest

കൃത്യം രണ്ട് മാസത്തിനുള്ളില്‍ ദുല്‍ഖര്‍ വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ആകാസം ലോ ഒക്ക താര മികച്ച പ്രകരണം സ്വന്തമാക്കി മുന്നേറുകയാണ്. ദുല്‍ഖറിലെ പെര്‍ഫോമറെ പരമാവധി ഉപയോഗിച്ച കഥാപാത്രമാണ് എ.ഒ.ടിയിലെ കൃഷ്ണയെന്ന് പലരും അഭിപ്രായപ്പെടുന്നു.

പരാജയമായ രണ്ട് സിനിമകളിലും ഇരുവരും നിര്‍മാണത്തില്‍ പങ്കാളികളാണെന്നതും ശ്രദ്ധേയമായ സാമ്യതയാണ്. ടോക്‌സിക് യഷിന്റെ കൈ പൊള്ളിച്ചപ്പോള്‍ രാമായണയില്‍ പ്രോഫിറ്റ് ഷെയറിങ്ങാണ് താരം ആവശ്യപ്പെട്ടത്. 1600 കോടി കളക്ട് ചെയ്ത രാമായണ വലിയ ലാഭമാണ് യഷിന് സമ്മാനിക്കുക. ഇരുവരുടെയും തിരിച്ചുവരവില്‍ ആരാധകരും ഹാപ്പിയാണ്.

Content Highlight: Yash and Dulquer Salmaan’s comeback discussing in Cinema pages