ന്യൂസിലാന്‍ഡിനെതിരായ സമനിലയ്ക്ക് പിന്നാലെ ഇന്ത്യയുടെ ലേക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള സാധ്യതയെക്കുറിച്ച് വിലയിരുത്തലുമായി മുന്‍ താരം ദിനേശ് കാര്‍ത്തിക്. ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്നും എന്നാല്‍ സാധ്യതകള്‍ കുറഞ്ഞുവരികയാണെന്ന് വിലയിരുത്താമെന്നും അദ്ദേഹം പറഞ്ഞു. ഇനി മികച്ച പ്രകടനം പുറത്തെടുത്താല്‍ പോലും മറ്റ് ടീമുകളുടെ മത്സരഫലങ്ങളും ഇന്ത്യക്ക് അനുകൂലമാകേണ്ടിവരുമെന്നും കാര്‍ത്തിക് ചൂണ്ടിക്കാട്ടി.

‘ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ല. എന്നാല്‍ സാധ്യതകള്‍ കുറഞ്ഞുവരികയാണെന്ന് വിലയിരുത്താം. ഫൈനലിലെത്തുമെന്ന് ഉറപ്പാക്കാന്‍ ഇന്ത്യക്ക് നേരത്തെ ഏഴ് മത്സരങ്ങളില്‍ ആറെണ്ണം ജയിക്കേണ്ടതുണ്ടായിരുന്നു.

എന്നാല്‍ ഇനി മികച്ച പ്രകടനം പുറത്തെടുത്താല്‍ പോലും നാലോ അഞ്ചോ ടെസ്റ്റുകളില്‍ മാത്രമായിരിക്കും ഇന്ത്യക്ക് വിജയിക്കാനാകുകയെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ മറ്റ് ടീമുകളുടെ മത്സരഫലങ്ങളും ഇന്ത്യക്ക് അനുകൂലമാകേണ്ടിവരും.

പ്രധാനമായും ഓസ്ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരഫലങ്ങളായിരിക്കും ഇന്ത്യയുടെ സാധ്യതകളെ സ്വാധീനിക്കുക. സൗത്ത് ആഫ്രിക്കയ്ക്ക് ഫൈനലിലേക്കുള്ള യാത്ര താരതമ്യേന എളുപ്പമാണെന്നാണ് തോന്നുന്നത്. അതിനാല്‍ ശേഷിക്കുന്ന നാലോ അഞ്ചോ ടെസ്റ്റുകള്‍ ജയിക്കാന്‍ ഇന്ത്യക്ക് ഭാഗ്യവും മികച്ച പ്രകടനവും ഒരുപോലെ ആവശ്യമാണ്. അതുതന്നെ വലിയ വെല്ലുവിളിയാണ്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ നിലവില്‍ 12 മത്സരത്തില്‍ അഞ്ച് വിജയവും നാല് തോല്‍വിയും മൂന്ന് സമനിലയുമായി നാലാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് എട്ട് മത്സരങ്ങളില്‍ ആറ് വിജയവും രണ്ട് തോല്‍വിയുമായി സൗത്ത് ആഫ്രിക്കയാണ് തുടരുന്നത്.

അതേസമയം വെല്ലിങ്ടണ്ണില്‍ നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരത്തിലെ അവസാന ദിവസം ന്യൂസിലാന്‍ഡിനെ പുറത്താക്കാന്‍ സാധിക്കാതെ വന്നതോടെ മത്സരം സമനിലയിലാകുകയായിരുന്നു.

സ്‌കോര്‍

ന്യൂസിലാന്‍ഡ് – 368& 239/5

ഇന്ത്യ – 720/9d

 

Content Highlight: Former player Dinesh Karthik assesses India’s chances of reaching the World Test Championship final