മലയാളത്തിനൊപ്പം അന്യഭാഷാ സിനിമകളിലും ഒരുപോലെ ശ്രദ്ധ നല്‍കിക്കൊണ്ട് കരിയര്‍ മുന്നോട്ട് കൊണ്ടുപോകുന്ന താരമാണ് ദുല്‍ഖര്‍ സല്മാന്. മോളിവുഡില്‍ ഓവര്‍ ദി ടോപ് സിനിമകള്‍ ചെയ്തും തെലുങ്കില്‍ ഫീല്‍ഗുഡ് സിനിമകള്‍ ചെയ്തും സൗത്ത് ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളായി താരം മാറിയിരിക്കുകയാണ്.
ഏറ്റവും പുതിയ ചിത്രമായ ആകാസം ലോ ഒക്ക താര മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. റിലീസ് ചെയ്ത് ആദ്യ വീക്കെന്‍ഡില്‍ 27 കോടിയിലേറെ ചിത്രം നേടിക്കഴിഞ്ഞു. താരത്തിന്റെ അടുത്ത ചിത്രവും തെലുങ്കില്‍ തന്നെയാണ്. രവി നെലകുടിതി സംവിധാനം ചെയ്യുന്ന ശ്രീ ശ്രീ അടുത്ത വര്‍ഷം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും.

ദുല്‍ഖര്‍ സല്മാന് Photo: Screen grab/ Galatta Plus
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. കോളേജ് യൂണിഫോം ധരിച്ച് നില്ക്കുന്ന ദുല്‍ഖറും പൂജ ഹെഗ്ഡേയുമാണ് പോസ്റ്ററില്‍. കോളേജ് വിദ്യാര്‍ത്ഥിയായി അഭിനയിക്കാന്‍ ആദ്യം തനിക്ക് താത്പര്യമില്ലായിരുന്നെന്ന് പറയുകയാണ് ദുല്‍ഖര്‍ സല്മാന്. കഥാപാത്രത്തിന്റെ പ്രായത്തിന് ചേരുന്ന ഏതെങ്കിലും നടനെ വിളിക്കാന്‍ ആവശ്യപ്പെട്ടെന്നും താരം പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഈ റോള്‍ ആദ്യം ചെയ്യണ്ട എന്ന് വിചാരിച്ചതായിരുന്നു. കാരണം, ഈ പ്രായത്തില്‍ വീണ്ടും ഒരിക്കല്‍കൂടി കോളേജ് സ്റ്റുഡന്റായി എത്തുമ്പോള്‍ ആളുകള്‍ക്ക് അത് അക്സപ്റ്റ് ചെയ്യാന്‍ പറ്റിയില്ലെന്ന് തോന്നി. എന്നെക്കാള്‍ ചെറുപ്പമായിട്ടുള്ള ഏതെങ്കിലും നടനെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. പിന്നീട് അത് ചെയ്യേണ്ടി വരികയായിരുന്നു.

ശ്രീ ശ്രീ Photo: Theatrical poster
വളരെ കുറച്ച് സമയം മാത്രമുള്ള സീക്വന്‍സാണ്. പക്ഷേ, ആ രൂപത്തിലേക്ക് എത്താന്‍ കുറച്ചധികം കഷ്ടപ്പെട്ടു. വര്‍ക്കൗട്ടൊക്കെ ചെയ്ത് വെയിറ്റ് കുറച്ചിട്ടാണ് ആ റോള്‍ ചെയ്തത്. എന്നെക്കൊണ്ട് പറ്റുമോ എന്ന ശ്രമം നടത്തി. പറ്റില്ല എന്ന് തോന്നിയിരുന്നെങ്കില്‍ ഒരുപക്ഷേ, കമ്പ്യൂട്ടറിന്റെ സഹായത്തില്‍ ഡീ ഏജ് ചെയ്യാന്‍ ആവശ്യപ്പെട്ടേനെ,’ ദുല്‍ഖര്‍ പറയുന്നു.
അതേസമയം തെലുങ്കില്‍ തുടര്‍ച്ചയായ നാലാമത്തെ ബ്ലോക്ബസ്റ്ററാണ് ആകാസം ലോ ഒക്ക താരയിലൂടെ ദുല്‍ഖര്‍ സ്വന്തം പേരിലാക്കിയത്. വേണ്ടത്ര സ്ക്രീനുകള്‍ ലഭിക്കാതെ പോയ ചിത്രം വേര്‍ഡ് ഓഫ് മൗത്തിലൂടെയാണ് ചിത്രം ബോക്സ് ഓഫീസില്‍ മുന്നേറുന്നത്. ദുല്‍ഖറിനൊപ്പം പുതുമുഖം സാത്വിക വീരവല്ലിയുടെ പ്രകടനവും പലരും എടുത്തുപറയുന്നുണ്ട്.
Content Highlight: Dulquer Salmaan about playing college student role in Sri Sri movie
