കങ്കണ റണാവത്ത് സംവിധാനം ചെയ്ത പൊളിറ്റിക്കൽ ഡ്രാമ ചിത്രമാണ് എമർജൻസി. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതവും അടിയന്തിരാവസ്ഥയുമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയിൽ കങ്കണ റണാവത്ത് ഇന്ദിരാ ഗാന്ധിയായി വേഷമിട്ടപ്പോൾ സഞ്ജയ് ഗാന്ധിയായി വേഷമിട്ടത് നടൻ വിശാഖ് നായരായിരുന്നു.
ഭയങ്കര ഉത്തരവാദിത്വം തോന്നിപ്പിച്ചൊരു കഥാപാത്രമായിരുന്നു ആ ചിത്രത്തിലേതെന്നാണ് വിശാഖ് പറഞ്ഞത്. ഒരു സീനിൽ കങ്കണ എല്ലാവരുടെയും മുമ്പിൽ വെച്ച് തന്നെ വഴക്ക് പറഞ്ഞുവെന്നും നടൻ കൂട്ടിച്ചേർത്തു. കാൻ മീഡിയ ചാനലുമായുള്ള അഭിമുഖത്തിൽ സംസാരിക്കവെയാണ് താരം ഇക്കാര്യങ്ങൾ പങ്കു വെച്ചത്.
‘എന്റെ അതുവരെയുള്ള കരിയറിൽ ഏറ്റവും ഡിഫിക്കൾട്ട് അല്ലെങ്കിൽ ഏറ്റവും കൂടുതൽ റെസ്പോൺസിബിലിറ്റി ഫീൽ ചെയ്ത ഒരു ക്യാരക്ടർ ആയിരുന്നു എമർജൻസിയിലെ സഞ്ജയ് ഗാന്ധിയുടെ കഥാപാത്രം. ഈ ക്യാരക്ടർ റിയൽ ലൈഫ് ഫിഗർ ആയതുകൊണ്ട് ഒരു ഭയങ്കര റെസ്പോൺസിബിലിറ്റി ഫീൽ ചെയ്തിരുന്നു. നമ്മൾ ഒരിക്കലും ഇൻജസ്റ്റിസ് ചെയ്യാൻ പാടില്ല എന്നുള്ള ഒരു ഫീലിങ് തോന്നിയിരുന്നു.

എമർജൻസി.Photo.Screen Grab/Youtube.com
കങ്കണ മാം ഭയങ്കര അടിപൊളിയാണ്. ഇപ്പോൾ അവരുടെ ഒരു പബ്ലിക്- ഫേസിങ് പസോണ വേറെ ഒന്നായിരിക്കാം. പക്ഷേ ഞാൻ അവരുടെ കൂടെ വർക്ക് ചെയ്തപ്പോൾ അവരെന്റെ കോ ആക്ടറും റൈറ്ററും പ്രൊഡ്യൂസറും ഡയറക്ടറുമാണ്. അപ്പോൾ ആ ഒരു റോളിൽ അവർ പക്കയായിരുന്നു. എന്നെ എല്ലാ രീതിയിലും സപ്പോർട്ട് ചെയ്ത് എല്ലാ രീതിയിലും നമ്മുടെ ഉള്ളിലുള്ള ബെസ്റ്റ് പെർഫോമൻസ് കൊണ്ടുവരാനുള്ള എല്ലാ എഫേർട്ടും അവരുടെ സൈഡിൽ നിന്ന് അവർ എടുത്തിട്ടുണ്ട്.
മാം ഭയങ്കര സ്പെസിഫികാണ്. ഒരു പോയിന്റിൽ എല്ലാവരുടെയും മുന്നിൽ വെച്ച് എന്നെ ചീത്തയൊക്കെ വിളിച്ചിട്ടുണ്ട്. ആ ഒരു ഇൻസിഡന്റ് ഒഴിച്ച് ബാക്കി എല്ലാ മൊമന്റിലും സിനിമയിൽ അവരെന്റെ അമ്മയായതുകൊണ്ട് ആ ഒരു സോണിലായിരുന്നു പെരുമാറിയത്. ‘മോനെ കഴിച്ചോ, വാ അടുത്തിരിക്ക്, ടേക്ക് കാണൂ ഭയങ്കര രസമല്ലേ’ എന്നുള്ള രീതിയായിരുന്നു. ഒരു ഇന്റിമസി ബിൽഡ് ചെയ്യാൻ അവർ നോക്കിയിരുന്നു,’ വിശാഖ് പറഞ്ഞു.
ഒരു സീനിന് വേണ്ടി താൻ ഓവറായിട്ടുള്ള എക്സ്ട്രാ പ്രിപറേഷൻ നടത്തുകയും അപ്രോച്ച് ചെയ്യുകയും ചെയ്തതുകൊണ്ടാണ് കങ്കണ വഴക്ക് പറഞ്ഞതെന്നാണ് വിശാഖ് പറയുന്നത്. ഓവർ കോംപ്ലിക്കേറ്റഡ് ആക്കണ്ടെന്നും നാച്ചുറലി വരുന്നത് പോലെ ചെയ്താൽ മതിയെന്നും കങ്കണ പറഞ്ഞുവെന്നും തനിക്ക് പെട്ടന്നങ്ങനെ കേട്ടപ്പോൾ വിഷമമായെങ്കിലും അതൊരു വലിയ പാഠമായിട്ടാണ് താൻ എടുത്തതെന്നും നടൻ പറഞ്ഞു.
Content Highlight:
