burhan-wani


ബുര്‍ഹാന്‍ വാനിയുടെ സഹോദരന്‍ ഖാലിദ് മുസഫര്‍ വാനിയുടെ പേരാണ് പട്ടികയിലുള്ളത്. ത്രാലിലെ ബുച്ചോ വനമേഖലയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 13 ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പ്പിലാണ് ഖാലിദ് കൊല്ലപ്പെട്ടത്.


ശ്രീനഗര്‍: സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനിയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള 17 പേരുടെ ബന്ധുക്കള്‍ക്ക് ധനസഹായവുമായി ജമ്മു-കാശ്മീര്‍ സര്‍ക്കാര്‍.

ഭീകരബന്ധവുമായി ബന്ധപ്പെട്ട് സുരക്ഷാസേന നടത്തിയ പരിശോധനകള്‍ക്കും ഏറ്റുമുട്ടലിനുമിടെ കൊല്ലപ്പെട്ട 17 പേരുടെ കുടുംബത്തിനാണ് നാലു ലക്ഷം രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ബുര്‍ഹാന്‍ വാനിയുടെ സഹോദരന്‍ ഖാലിദ് മുസഫര്‍ വാനിയുടെ പേരാണ് പട്ടികയിലുള്ളത്. ത്രാലിലെ ബുച്ചോ വനമേഖലയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 13 ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പ്പിലാണ് ഖാലിദ് കൊല്ലപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുകള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി പ്രകാരമാണ് ധനസഹായം നല്‍കുന്നത്.


വഴിതെറ്റിപ്പോയവരെ വര്‍ഗശത്രുക്കളായി കണ്ടിട്ടില്ല; പി.ജയരാജന് മറുപടിയുമായി ബിനോയ് വിശ്വവും


കാശ്മീര്‍ പുല്‍വാമയിലെ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ആണ് 17 പേരുടെ പട്ടിക പുറത്തിറക്കിയത്. ഡിസ്ട്രിറ്റ് ലെവല്‍ സ്‌ക്രീനിങ് കം കണ്‍സുലേറ്റിവ് കമ്മിറ്റി (ഡി.എല്‍.എസ്.സി.സി) നിയമപ്രകാരമാണ് ധനസഹായം. ഈ പട്ടികയിലാണ് ബുര്‍ഹാന്‍ വാനിയുടെ സഹോദരന്റെ പേരും ധനസഹായത്തില്‍ കുടുംബവും ഉള്‍പ്പെട്ടത്. പട്ടികയില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഏഴു ദിവസത്തിനുള്ളില്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂലൈ എട്ടിന് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് കാശ്മീര്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷങ്ങളില്‍ 86 പേര്‍ കൊല്ലപ്പെട്ടിരുന്നു.