മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റായ ദൃശ്യം സിനിമയ്‌ക്കെതിരെ വക്കീല്‍ നോട്ടീസുമായി പ്രമുഖ ബോളിവുഡ് നിര്‍മാതാവായ ഏക്ത കപൂര്‍.

ജാപ്പനീസ് എഴുത്തുകാരനായ കീഗോ ഹിഗാഷിനോ രചിച്ച ദ ഡിവോഷന്‍ ഓഫ് സസ്പക്ട് എക്‌സ് എന്ന നോവലിന്റെ കോപ്പിയടിയാണ് ദൃശ്യം എന്ന് ആരോപിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

പുസ്തകത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയിരുന്ന ഏക്ത ദൃശ്യം സിനിമ കാണുവാനിടയായപ്പോഴാണ് നോവലുമായുള്ള സാമ്യം മനസ്സിലാക്കിയത്. പുസ്തകത്തിലെ പല ഭാഗങ്ങളും അതേപടി സിനിമയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഏക്ത ആരോപിച്ചു.ektha-kapoor

മോഹന്‍ലാല്‍ -ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ കന്നഡ,തെലുങ്ക് റീമേക്കുകള്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കമല്‍ഹാസന്‍ നായകനായെത്തുന്ന തമിഴ് പതിപ്പിന്റെ ചിത്രീകരണം തുടങ്ങാനിരിക്കെയാണ് പുതിയ വിവാദം.

[] മലയാള ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കും മറ്റുഭാഷകളിലേക്ക് ദൃശ്യം പുനര്‍നിര്‍മ്മിച്ചവര്‍ക്കുമെല്ലാം ഏക്ത വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.