കൊച്ചി: സംസ്ഥാനത്തെ സി.എസ്.ഐ സഭ കേന്ദ്രീകരിച്ച് സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതായി വ്യാപക പരാതി. നിലവില്‍ സഭയിലും വന്‍ സാമ്പത്തിക കുംഭകോണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സഭയുടെ കീഴില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത്തരം ക്രമക്കേടുകള്‍ കമ്പനീസ് ആക്ടിന്റെ ലംഘനമാണെന്ന് കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. അതേസമയം സാമ്പത്തിക ക്രമക്കേടില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ സഭയുടെ കീഴില്‍ നടന്ന ഭൂമി ഇടപാടിലും സാമ്പത്തിക ഇടപാടിലുമാണ് വന്‍തോതില്‍ ക്രമക്കേട് ഉണ്ടായതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

updating…..