കണ്ണൂര്‍ സ്‌ക്വാഡിന് അഭിനന്ദനങ്ങളുമായി ദുല്‍ഖര്‍ സല്‍മാന്‍. ‘എനിക്ക് കണ്ണൂര്‍ സ്‌ക്വാഡ് ഇഷ്ടമായി. ഇതുവരെ കേട്ടതും അറിഞ്ഞതും വെച്ച് നോക്കുമ്പോള്‍ നിങ്ങള്‍ക്കും ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു,’ ദുല്‍ഖര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

ആഗോളവ്യാപകമായി റിലീസ് ചെയ്ത കണ്ണൂര്‍ സ്‌ക്വാഡിന് മികച്ച പ്രേക്ഷക അഭിപ്രായങ്ങളും ഹൗസ്ഫുള്‍ ഷോകളുമാണ് ലഭിക്കുന്നത്. റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ത്രില്ലിങ് ക്രൈം ഡ്രാമ ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

ഷാഫിയുടെ കഥയില്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കിഷോര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ഡോക്ടര്‍ റോണി, ശബരീഷ് തുടങ്ങിയ അഭിനേതാക്കളെല്ലാം മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച വെച്ചത്.

View this post on Instagram

A post shared by Dulquer Salmaan (@dqsalmaan)

എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ : എസ്സ്. ജോര്‍ജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫില്‍, സംഗീത സംവിധാനം : സുഷിന്‍ ശ്യാം, എഡിറ്റിങ് : പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് : ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ : റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ : ഷാജി നടുവില്‍, മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ : ടോണി ബാബു എം.പി.എസ്.ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് : വി.ടി. ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി.എഫ്.എക്‌സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ്.എക്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, വിതരണം ഓവര്‍സീസ് : ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍, ടൈറ്റില്‍ ഡിസൈന്‍ : ഏസ്‌തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് : വിഷ്ണു സുഗതന്‍, പി.ആര്‍.ഒ : പ്രതീഷ് ശേഖര്‍.

Content Highlight: Dulquer Salmaan congratulates the Kannur squad