ജയിലറിന്റെ വിജയത്തില്‍ നന്ദി പറഞ്ഞ് സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍. അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനാതക്കള്‍ക്കും അതിഥി വേഷത്തിലെത്തിയ താരങ്ങള്‍ക്കും ഒപ്പം പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞാണ് നെല്‍സണ്‍ കുറിപ്പ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്.

കുറിപ്പിന്റെ തുടക്കത്തില്‍ തന്നെ മാധ്യമങ്ങള്‍ക്കാണ് നെല്‍സണ്‍ നന്ദി പറഞ്ഞത്. തുടര്‍ന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സിനും എക്‌സിബിറ്റേഴ്‌സിനും നന്ദി പറഞ്ഞു. ചിത്രത്തിലെ അഭിനേതാക്കള്‍ക്ക് നന്ദി പറയുന്ന കൂട്ടത്തില്‍ വിനായകനെ വിനായകന്‍ ചേട്ടാ എന്നാണ് നെല്‍സണ്‍ വിളിച്ചത്.

‘രമ്യ കൃഷ്ണന്‍ മാം, സുനില്‍ വര്‍മ സര്‍, നാഗേന്ദ്ര ബാബു സാര്‍, കിഷോര്‍ കുമാര്‍ സാര്‍, വിനായകന്‍ ചേട്ടന്‍, വസന്ത് രവി, യോഗി ബാബു, വി.ടി.വി. ഗണേഷ്, റെഡിന്‍ കിങ്‌സ്‌ലി പിന്നെ എല്ലാ കാസ്റ്റ് മെമ്പേഴ്‌സിനോടും, നിങ്ങളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷം.

തമന്നാ ജി ഈ കഥാപാത്രം ചെയ്യാന്‍ കാണിച്ച മഹാമനസ്‌കതക്ക് നന്ദി. മോഹന്‍ലാല്‍ സാര്‍, ശിവ രാജ്കുമാര്‍ സാര്‍, ജാക്കി ഷ്‌റോഫ് സാര്‍ നിങ്ങള്‍ക്ക് എന്റെ ഹൃദയത്തില്‍ നിന്നും നന്ദി, നിങ്ങളുടെ സാന്നിധ്യം ജയിലറിനെ കൂടുതല്‍ ഉയരത്തിലേക്ക് എത്തിച്ചു,’ നെല്‍സണ്‍ കുറിച്ചു.

സംഗീത സംവിധായകന്‍ അനിരുദ്ധ രവിചന്ദറിനും നിര്‍മാതാക്കളായ കലാനിധി മാരന്‍, കാവ്യ മാരന്‍, സണ്‍ പിക്‌ചേഴ്‌സ് എന്നിവര്‍ക്കും നെല്‍സണ്‍ നന്ദി പറഞ്ഞു.

നിര്‍മാതാക്കളായ കലാനിധി മാരന്‍, കാവ്യ മാരന്‍, സണ്‍ പിക്‌ചേഴ്‌സ് എന്നിവര്‍ക്കും നെല്‍സണ്‍ നന്ദി പറഞ്ഞു. രജിനികാന്ത് എന്ന പ്രതിഭാസം പരിധികളെ തള്ളിമാറ്റി, റെക്കോഡുകള്‍ മറികടന്ന് ജയിലറിനെ വലിയ വിജയമാക്കി തീര്‍ത്തുവെന്നും നെല്‍സണ്‍ പറഞ്ഞു. പ്രേക്ഷകരുടെ സ്‌നേഹത്തിനും പിന്തുണക്കും നന്ദി പറഞ്ഞുകൊണ്ടാണ് നെല്‍സണ്‍ കുറിപ്പ് അവസാനിപ്പിച്ചത്.