ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് കീര്‍ത്തി സുരേഷ്. നായികയായി പിന്നീട് അരങ്ങേറിയ കീര്‍ത്തി മഹാനടിയിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കിയിരുന്നു. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ കീര്‍ത്തിക്ക് സാധിച്ചു.

കീര്‍ത്തി സുരേഷ്. Photo: X.com

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഡൊറോത്തി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച പ്രശംസയായിരുന്നു കീര്‍ത്തി സുരേഷ് സ്വന്തമാക്കിയത്. ഒക്ടോബര്‍ 23ന് നെറ്റ്ഫ്ളിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സനന്തിന്റെയും റിഷികാന്തിന്റെയും പ്രകടനങ്ങള്‍ക്കൊപ്പം കീര്‍ത്തി സുരേഷിന്റെ കഥാപാത്രവും ശ്രദ്ധ നേടുന്നുണ്ട്. 1990കളിലെ ഗ്രാമീണ തമിഴ്‌നാടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ സൗഹൃദം, ജാതിവിവേചനം, പുരുഷത്വത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ ധാരണകള്‍, ക്വിയര്‍ ഐഡന്റിറ്റി തുടങ്ങിയ വിഷയങ്ങളാണ് കടന്നുവരുന്നത്. ബാല്യകാല സുഹൃത്തുക്കളായ സുബ്ബുവിന്റെയും കാര്‍ത്തിയുടെയും ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്.

നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീമിങ് ആരംഭിച്ച അക്ക എന്ന സിരീസിലും കീര്‍ത്തി പ്രധാനവേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ താന്‍ സിനിമകള്‍ക്ക് നോ പറയുന്നതിനെ കുറിച്ച് കീര്‍ത്തി സുരേഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

‘എന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ഒരുപാട് ചിത്രങ്ങള്‍ക്ക് ഞാന്‍ നോ പറഞ്ഞിട്ടുണ്ട്. കൂടെയുള്ള ആള്‍ക്ക് ശരിയെന്ന് തോന്നിയാലും തെറ്റെന്ന് തോന്നിയാലും ഞാന്‍ അത് നോക്കാറില്ല. എനിക്ക് എന്താണ് തോന്നുന്നത് എന്നാണ് ഞാന്‍ നോക്കാറുള്ളത്. അങ്ങനെ നോക്കുകയാണെങ്കില്‍ ഞാന്‍ ഒരുപാട് വലിയ വിഷയങ്ങള്‍ നോ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചില വിഷയങ്ങള്‍ നമ്മളെ വല്ലാത്ത അവസ്ഥയിലാക്കും.

കീര്‍ത്തി സുരേഷ്. Photo: X.com

നമ്മള്‍ അതിന് നോ പറഞ്ഞാല്‍ അത് കാരണം മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുമോ എന്ന് ആലോചിച്ച് എനിക്ക് പ്രെഷര്‍ തോന്നാറുണ്ട്. സത്യത്തില്‍ പുറത്ത് നിന്നും പറയുന്നത് എളുപ്പമാണ്, ഇവിടെ സിനിമയ്ക്കുള്ളില്‍ നിന്നും നോ പറയുന്നത് പ്രയാസമാണ്,’ കീര്‍ത്തി സുരേഷ് പറഞ്ഞു.

Content Highlight: Keerthy Suresh talks about saying no to films